തിരുവനന്തപുരം: സംസ്ഥാനത്തെ ഹോട്ടൽ വ്യവസായ മേഖല തുല്യതയില്ലാത്ത എന്നിവ പ്രതിസന്ധിയിലൂ ടെയാണ് കടന്നു പോയിക്കൊണ്ടരിക്കുന്നതെന്നും സംസ്ഥാന സർക്കാർ അടിയന്തരമായി ഇടെപടണ മെന്നുമാവശ്യപ്പെട്ട് ആഗസ്‌ത് 20 ന് സെക്രട്ടറിയേറ്റ് പടിക്കൽ മാർച്ചും ധർണയും നടത്തുന്നതോടൊ പ്പം പ്രതിഷേധത്തിന്റെ്റെ ഭാഗമായി ഒറ്റക്കറിസദ്യ വിതരണം ചെയ്യുമെന്നും കേരളാ ഹോട്ടൽ & റസ്റ്ററൻ്റ് ? അസോസിയേഷൻ (കെഎച്ച്ആർഎ) ഭാരവാഹികൾ ഇന്ന് നടന്ന വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ആഗസ്റ്റ് 20 രാവിലെ 11 ന് ആരംഭിക്കുന്ന ധർണ പ്രതിപക്ഷ നേതാവ് ശ്രീ വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും. അന്യായമായ വിലക്കയറ്റവും സർക്കാരിൻ്റെ അമിതവും അശാസ്ത്രീ യവുമായ നികുതി വർ ധനയും ഇദ്യോഗസ്ഥ പീഢനവുമാണ് സംസ്ഥാനത്തെ ഹോട്ടൽ വ്യവസായ മേഖലയെ കടുത്ത പ്ര തിസന്ധിയിലെത്തിച്ചിരിക്കുന്നത്.
അതിരാവിലെ മുതൽ അർദ്ധരാത്രി വരെ വിശ്രമമില്ലാതെ അന്നദാതാക്കളായി പ്രവർത്തിക്കുന്ന വർ അധികൃതരുടെ പലപ്പോഴായുള്ള ആക്രോശങ്ങൾക്കു മുന്നിൽ തലകുനിച്ചു നിൽക്കേണ്ട ഗതി കേടിലാണ്. കാലങ്ങളായി ഹോട്ടൽ മേഖല ഉപജീവനമാ ക്കിയവർക്ക് മറ്റു തൊഴിലുകളോ വരുമാന മാർഗ്ഗങ്ങളോ ഇല്ല. അധികാര സ്ഥാപനങ്ങൾ നൽകുന്ന നിർദ്ദേശങ്ങൾ പാലിച്ച് മാത്രം പ്രവർത്തിക്കു ന്ന മേഖല നേരിടുന്ന വെല്ലുവിളികൾ അനവധിയാണ്. പിസിബി യുടെ പേരിലുള്ള അശാസ്ത്രീയ നിയമങ്ങളും, പീഢനവും അവസാനി പ്പിക്കുക. അനധികൃത കച്ചവട സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുക. തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു കൊണ്ടാണ് ധർണ്ണ .
കഴിഞ്ഞ കുറേ നാളുകളായി നിത്യോപയോഗ സാധനങ്ങൾക്ക് പ്രത്യേകിച്ച് തേങ്ങ, വെളിച്ചെ ണ്ണ, ബിരിയാണി അരി, പലചരക്ക്, പച്ചക്കറി തുടങ്ങി ഹോട്ടലുകളിൽ ഒഴിച്ചുകൂടാനാകാത്ത സാധന ങ്ങൾക്ക് അടിയ്ക്കടി ഉയരുന്ന വില നിയന്ത്രിക്കാൻ വിപണിയിൽ ഇടപെ ടാൻ സംസ്ഥാന സർക്കാർ തയ്യാറാവുന്നില്ലയെന്നും ഹോട്ടലുകളിൽ ഉൽപ്പാദിപ്പിക്കുന്ന ഭക്ഷ്യ വിഭവങ്ങൾക്ക് ഒരു പരിധിയിൽ കൂടുതൽ വില വർദ്ധിപ്പിക്കാനുമാകുന്നില്ലഎന്നും അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു .
സമരസമിതി ചെയർമാൻ മുഹമ്മദ് നിസാം, സംസ്ഥാന വൈസ് പ്രസിഡന്റ് ബി വിജയ കുമാർ തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് മധുസൂധനൻ നായർ, ജില്ലാ സെക്രട്ടറി പി എസ് സജീവ് കുമാർ എന്നിവരാണ് വാർത്താസമ്മേളനത്തിൽ പങ്കെടുത്തത് .
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.