Sunday, 24 August 2025

218 കോടി രൂപയുടെ പിങ്ക് ഡയമണ്ട് കാണാതായി; ദുബായ് പോലീസ്‌ എട്ട് മണിക്കൂറിനുള്ളില്‍ കണ്ടെത്തി

SHARE

 

ദുബായില്‍ 25 മില്ല്യണ്‍ ഡോളര്‍(ഏകദേശം 218 കോടി രൂപ) മൂല്യമുള്ള വജ്രം മോഷണം പോയി. അപൂര്‍വ പിങ്ക് നിറമുള്ള വജ്രം പകല്‍സമയത്ത് വജ്രവ്യാപാരിയിൽ നിന്ന് മോഷ്ടാക്കൾ തട്ടിയെടുക്കുകയായിരുന്നു. മണിക്കൂറുകളോളം വജ്രത്തെക്കുറിച്ച് ഒരു വിവരവുമുണ്ടായിരുന്നില്ല.
തുടര്‍ന്ന് ദുബായ് പോലീസ് നടത്തിയ അന്വേഷണത്തില്‍ മോഷ്ടാക്കള്‍ ഒരു വര്‍ഷത്തിലേറെയായി കവര്‍ച്ച ആസൂത്രണം ചെയ്തിരുന്നതായി കണ്ടെത്തി.
മോഷണ വിവരം അറിയിച്ച് ഉടൻ തന്നെ ദുബായ് പോലീസ് അന്വേഷണം ആരംഭിച്ചതായി ഫസ്റ്റ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. എട്ട് മണിക്കൂറിനുള്ളില്‍ മൂന്ന് മോഷ്ടാക്കളെയും മോഷണം പോയ വജ്രവും അവര്‍ കണ്ടെത്തി.
മാസങ്ങളോളം ആസൂത്രണം ചെയ്തതിന് ശേഷമാണ് മോഷ്ടാക്കള്‍ കവര്‍ച്ച നടത്തിയതെന്ന് ദുബായ് പോലീസ് പറഞ്ഞു.
ഒരു ധനികനായ വ്യാപാരിയില്‍ നിന്ന് വജ്രം വാങ്ങുന്നതായി ഇടനിലക്കാരെന്ന വേഷത്തിലാണ് മോഷ്ടാക്കള്‍ എത്തിയത്. അപൂര്‍വ രത്‌നവുമായി യൂറോപ്പില്‍ നിന്നെത്തിയതായിരുന്നു വ്യാപാരി. ഒരു വര്‍ഷത്തിലേറെയായി മോഷണസംഘം പദ്ധതി ആസൂത്രണം ചെയ്ത് വരികയായിരുന്നുവെന്നും കവര്‍ച്ച നടത്തുന്നതിനായി സൂക്ഷ്മതയോടെ വ്യാപാരിയുടെ വിശ്വാസം വളര്‍ത്തിയെടുക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
''വ്യാപാരിയുടെ വിശ്വാസം നേടിയെടുക്കുന്നതിന് ആഡംബര കാറുകള്‍ വാടകയ്‌ക്കെടുക്കുകയും ആഢംബര ഹോട്ടലുകളില്‍ കൂടിക്കാഴ്ചകള്‍ നടത്തുകയും ചെയ്തു. സമ്പന്നരാണെന്ന് വജ്രവ്യാപാരിയെ ബോധ്യപ്പെടുത്തുന്നതിനായിരുന്നു ഇത്. ഒടുവില്‍ വ്യാപാരിയുടെ കടയില്‍ നിന്ന് വജ്രം കൈക്കലാക്കുകയായിരുന്നു,'' ദുബായ് പോലീസിന്റെ പ്രസ്താവനയില്‍ പറയുന്നു. ഇതിനിടെ കല്ല് പരിശോധിക്കാന്‍ അവര്‍ ഒരു വജ്ര വിദഗ്ധനെയും ഏര്‍പ്പെടുത്തി. ഇത്രയുമായപ്പോള്‍ വ്യാപാരി ഇവരെ പൂര്‍ണമായി വിശ്വസിച്ചു തുടങ്ങി. തുടര്‍ന്ന് വജ്രം വില്‍ക്കാന്‍ സമ്മതിക്കുകയായിരുന്നു.
ഇടപാട് അവസാനിപ്പിക്കുകയാണെന്ന വ്യാജേന മോഷ്ടാക്കള്‍ വ്യാപാരിയെ ഒരു വില്ലയിലേക്ക് ക്ഷണിക്കുകയും അവിടെ വെച്ച് വ്യാപാരി വജ്രം പുറത്തെടുത്തയുടനെ അവര്‍ അത് തട്ടിയെടുത്ത് കടന്നുകളയുകയുമായിരുന്നു.
മോഷണം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ദുബായ് പോലീസ് മൂന്ന് പ്രതികളെയും തിരിച്ചറിഞ്ഞു. ആഭരണം രാജ്യത്തിന് പുറത്തേക്ക് കടത്തുന്നത് തടയാന്‍ വേണ്ടി 'പിങ്ക് ഡയമണ്ട്' എന്ന പേരിൽ പ്രത്യേക ഓപ്പറേഷന്‍ ആരംഭിച്ചു.
മോഷ്ടാക്കളെ കണ്ടെത്തുന്നതിന് പോലീസ് അവരുടെ ഓരോ നീക്കവും ട്രാക്ക് ചെയ്യുന്നതിന് നൂതനമായ നിരീക്ഷണ ഉപകരണങ്ങളെയും എഐയെയും ആശ്രയിക്കുന്ന പ്രത്യേക സംഘങ്ങള്‍ക്ക് രൂപം നല്‍കി. എട്ട് മണിക്കൂറിനുള്ളില്‍ ഒരു ഏഷ്യന്‍ രാജ്യത്തു നിന്ന് മൂന്ന് പേരെയും പോലീസ് അറസ്റ്റ് ചെയ്യുകയും മോഷണം പോയ വജ്രം വീണ്ടെടുക്കുകയും ചെയ്തുവെന്ന് അധികൃതര്‍ അറിയിച്ചു.


Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ  നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 


ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.