മംഗളൂരു: ആന്ധ്രാപ്രദേശിൽ നിന്ന് കടത്തിയ 46.2 ലക്ഷം രൂപ വിലവരുന്ന കഞ്ചാവ് ശേഖരം പൊലീസ് പിടിച്ചെടുത്തു. സംഭവത്തിൽ മൂന്ന് മലയാളി യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. കാസർകോട് സ്വദേശികളായ എം.കെ മസൂദ് (45), മുഹമ്മദ് ആഷിഖ് (24), സുബൈർ (30) എന്നിവരാണ് അറസ്റ്റിലായത്.
ദക്ഷിണ കന്നട ജില്ലയിലെ മൂഡ്ബിദ്രി താലൂക്കിൽ ബെലുവായ് ഗ്രാമത്തിലെ കാന്തവർ ക്രോസ് മത്തടകെരെയ്ക്ക് സമീപം രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. കഞ്ചാവിന് പുറമേ കർണാടകയിലും കേരളത്തിലും രജിസ്റ്റർ ചെയ്ത രണ്ട് വാഹനങ്ങളും അഞ്ച് മൊബൈൽ ഫോണുകളും പിടിച്ചെടുത്തു.
നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻഡിപിഎസ്) നിയമത്തിലെ വകുപ്പുകൾ പ്രകാരം മൂഡ്ബിദ്രി പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസിൽ വിശദമായ അന്വേഷണം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.