കൊച്ചി: ആലുവ ടൗണിൽ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍റ് പരിസരത്ത് വൻ മയക്കുമരുന്ന് വേട്ട. എക്സൈസ് എൻഫോഴ്സ്മെൻ്റ് ആൻ്റ് ആൻ്റി നർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് എക്സൈസ് ഇൻസ്പെക്ടർ കെ.പി പ്രമോദും സംഘവും നടത്തിയ പരിശോധനയിൽ 50 ലക്ഷത്തിന്‍റെ മയക്കുമരുന്ന് പിടികൂടി.
158 ഗ്രാം ഹെറോയിൻ വിൽപനക്കായി കടത്തിക്കൊണ്ടുവന്ന അസ്സം സ്വദേശി മഗ്ബുൾ ഹുസൈൻ സഹിറുൾ ഇസ്ളാമിനെ അറസ്റ്റ് ചെയ്തു. മയക്കുമരുന്നിന് വിപണിയിൽ ഏകദേശം 50 ലക്ഷം രൂപ വരുന്ന മയക്കുമരുന്ന് ഓരോ ചെറിയ കുപ്പിക്ക് 2000 രൂപ മുതൽ 3000 രൂപക്കാണ് വിറ്റിരുന്നത്.
10 വർഷം വരെ കഠിന തടവ് കിട്ടുന്ന കുറ്റമാണിത്. ഓണം സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് മയക്കുമരുന്ന് വ്യാപനത്തിനെതിരെ എക്സൈസ് ഡിപ്പാർട്ട്മെൻ്റ് കർശനമായ പരിശോധനകളാണ് നടത്തിവരുന്നത്. പ്രിവൻ്റീവ് ഓഫീസർ റൂബൻ പി.എക്സ്, സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീജിത്ത് എം. ടി, ജിജോ അശോക്, വനിത സിവിൽ എകൈ്സസ് ഓഫീസർ രഞ്ജിനി എന്നിവരും പങ്കെടുത്തു.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.