ഉത്തർപ്രദേശിൽ വാഹനാപകടം. 8 മരണം , 43 പേർക്ക് പരുക്കേറ്റു. ട്രാക്ടർ കണ്ടെയ്നറുമായി കൂട്ടിയിടിച്ച് ആണ് അപകടം ഉണ്ടായത്. കസ്കഞ്ചിൽ നിന്ന് രാജസ്ഥാനിലെ ഗോഗമേഡിയിലേക്ക് പോവുകയായിരുന്നു ട്രാക്ടർ ആണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ ഒരു കുട്ടിയും രണ്ട് സ്ത്രീകളും അപകടത്തിൽപ്പെട്ടു.
അമിത വേഗതയിൽ എത്തിയ കണ്ടെയ്നർ ട്രക്കിലേക്ക് ഇടിച്ചാണ് അപകടം ഉണ്ടായതെന്ന് ഉത്തർപ്രദേശ് പൊലീസ് പറയുന്നു. ട്രക്ക് കസ്റ്റഡിയിലെടുത്തുവെന്നും ഉത്തർപ്രദേശ് ബുലന്ദ്ഷഹർ എസ്എസ്പി ദിനേശ് കുമാർ സിംഗ് പറഞ്ഞു. ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്“അലിഗഡ് അതിർത്തിയിലെ എൻഎച്ച് 34 ൽ ഇന്ന് പുലർച്ചെ 2:15 ഓടെ നിർഭാഗ്യകരമായ സംഭവം നടന്നു. കാസ്ഗഞ്ച് ജില്ലയിൽ നിന്ന് രാജസ്ഥാനിലേക്ക് ഒരു ട്രാക്ടറിൽ ഏകദേശം 60-61 പേർ യാത്ര ചെയ്യുകയായിരുന്നു. പിന്നിൽ നിന്ന് വന്ന ഒരു കണ്ടെയ്നർ അതിവേഗത്തിൽ ഇടിച്ചതിനെ തുടർന്ന് ട്രാക്ടർ മറിഞ്ഞു, നിരവധി പേർക്ക് പരിക്കേറ്റു.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.