കേരളത്തിലേക്കുള്ള ആഭ്യന്തര വിനോദ സഞ്ചാരികളുടെ വരവിൽ വൻ വർധന. ടൂറിസം വകുപ്പിന്റെ കണക്കുകൾ പ്രകാരം 2024 മേയ്, ജൂൺ, ജൂലൈ മാസങ്ങളിൽ 72,000 ആഭ്യന്തര വിനോദ സഞ്ചാരികളാണ് എത്തിയത്. എന്നാൽ, കഴിഞ്ഞ മൂന്ന് മാസങ്ങളിൽ ഇതിനെക്കാൾ ഏഴ് മടങ്ങിലധികം സഞ്ചാരികളെത്തി. ഏപ്രിൽ 22ന് പഹൽഗാം ആക്രമണത്തിനു ശേഷം കേരളത്തിൽ എത്തിയവർ 5,20,000 പേരാണ്. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളെക്കാൾ കൂടുതൽ പേർ തിരഞ്ഞെടുത്തത് കേരളമാണെന്നാണു നിഗമനം.
തമിഴ്നാട്, കർണാടക, ആന്ധ്ര, തെലങ്കാന എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് കൂടുതലും എത്താറുള്ളത്. എന്നാൽ, ഡൽഹി, മഹാരാഷ്ട്ര, ഗുജറാത്ത്, ബംഗാൾ എന്നിവിടങ്ങളിൽനിന്നും ഇക്കുറി സഞ്ചാരികളെത്തി.
വിദേശ,ആഭ്യന്തര സഞ്ചാരികളിൽ കൂടുതൽപേർ സന്ദർശിച്ചത് കൊച്ചി നഗരമാണ്. മൂന്നാറിലും കൂടുതൽ യാത്രക്കാരെത്തി.
കേരളത്തിലെ വിമാനത്താവളങ്ങളിൽ എത്തി ഒരു ദിവസമെങ്കിലും ടൂറിസം കേന്ദ്രങ്ങളിൽ താമസിക്കുന്നവരുടെ കണക്കുകളാണ് ടൂറിസം വകുപ്പ് ശേഖരിക്കുന്നത്.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.