തിരുവനന്തപുരം: വിവരങ്ങൾ തരാൻ മടിയും കാലതാമസവുമെന്ന അപേക്ഷകരുടെ നിരന്തര പരാതിയിൽ നടപടിയുമായി കെഎസ്ഇബി. വിവരാവകാശ അപേക്ഷകൾ തീർപ്പാക്കാൻ മാനദണ്ഡങ്ങൾ പുതുക്കിയിറക്കി. വിവരങ്ങൾ കൈമാറുമ്പോൾ അത് സാധാരണക്കാരന് മനസ്സിലാവുന്ന ലളിത ഭാഷയിലായിരിക്കണമെന്നും നിർദേശമുണ്ട്.
കെഎസ്ഇബിയുടെ വിവിധ കാര്യാലയങ്ങളിൽ സമർപ്പിക്കുന്ന വിവരാവകാശ അപേക്ഷകൾക്ക് സമയ ബന്ധിതമായി മറുപടി ലഭിക്കുന്നില്ല, ലഭിക്കുന്ന വിവരങ്ങൾ പൂർണവും തൃപ്തിയുള്ളതുമല്ല തുടങ്ങി ഒട്ടനവധി പരാതികളാണ് അപ്പീൽ അധികാരിക്ക് കിട്ടിയത്. പരാതികൂടിയതോടെ തിരുത്തൽ നടപടിയായി.
അപേക്ഷകന് ആശയക്കുഴപ്പം ഉണ്ടാവാത്ത രീതിയിൽ ലളിതമായ ഭാഷയിൽ കൃത്യവും വ്യക്തവുമായി വിവരം നൽകണം. നൽകുന്ന വിവരങ്ങൾ ഔദ്യോഗിക രേഖകളിൽ നിന്ന് മാത്രം ശേഖരിച്ച് സ്ഥിരീകരിക്കാത്ത വിവരങ്ങൾ നൽകുന്നത് ഒഴിവാക്കണം. അപേക്ഷകളിൽ ചോദിക്കുന്ന എല്ലാ വിഷയങ്ങൾക്കും മറുപടി നൽകണം. ഭാഗിക വിവരങ്ങൾ നൽകുന്നത് ഒഴിവാക്കണം. മറുപടി നൽകാൻ കഴിയില്ലെങ്കിൽ അത് ഏത് നിയമപ്രകാരമെന്ന് പരാമർശിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
അനുബന്ധ പകർപ്പുകൾ നൽകേണ്ടതുണ്ടെങ്കിൽ എത്ര പേജാണെന്നും തുക എത്രയെന്നും എവിടെ അടക്കണമെന്നുള്ള കാര്യവും അപേക്ഷനെ കത്ത്, ഇമെയിൽ മുഖേന അറിയിക്കണം. സാധാരണ അപേക്ഷകളിൽ 30 ദിവസത്തിനകം മറുപടി കൊടുക്കേണ്ടതാണ്. ജീവൻ, സ്വാതന്ത്ര്യം സംബന്ധിച്ച അപേക്ഷകളിൽ മറുപടി 48 മണിക്കൂറിനകം നൽകണമെന്നും സർക്കുലറിൽ പറയുന്നു.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.