Monday, 25 August 2025

വന്യജീവി ആക്രമണങ്ങള്‍ക്ക് ശാശ്വത പരിഹാരം വേണം. പി സി തോമസ് എക്‌സ് എം പി

SHARE
 

മുണ്ടക്കയം: വന്യജീവികളുടെ ആക്രമണത്തില്‍ നിന്നും മലയോരമേഖലയിലെ കര്‍ഷകരെ രക്ഷിക്കുന്നതിന് ശ്വാശ്വത പരിഹാരം വേണമെന്ന് കേരളാ കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്‍മാനും മുന്‍ കേന്ദ്രമന്ത്രിയുമായ  പി സി തോമസ് എക്‌സ് എം പി. ആവശ്യപ്പെട്ടു. മുണ്ടക്കയം മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച കണ്ണിമല മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 
റബര്‍ ഉള്‍പ്പെടെയുള്ള കാര്‍ഷിക മേഖല തകര്‍ന്നു കൊണ്ടിരിക്കുകയാണ് കര്‍ഷകരെ ദ്രോഹിക്കുവാന്‍  കേന്ദ്ര കേരള സര്‍ക്കാരുകള്‍ മത്സരിക്കുകയാണെന്നും കര്‍ഷകരെ സഹായിക്കുന്ന കേരളാ കോണ്‍ഗ്രസ് നയം നടപ്പിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മണ്ഡലം പ്രസിഡന്റ് ഷാജി അറത്തിലിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ പാര്‍ട്ടി സെക്രട്ടറി ജനറല്‍ ജോയി എബ്രഹാം എക്‌സ് എം പി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് അഡ്വ.ജയ്‌സണ്‍ ജോസഫ്, നിയോജക മണ്ഡലം പ്രസിഡന്റ് മജു പുളിക്കന്‍, സംസ്ഥാന സെക്രട്ടറിമാരായ അഡ്വ.സോണി തോമസ്, മറിയാമ്മ ജോസഫ്,ഉന്നതാധികാര സമിതിയംഗം സാബു പ്ലാത്തോട്ടം,ജില്ലാ സെക്രട്ടറിമാരായ ജിജി നിക്കോളാസ്,അജീഷ് വേലനിലം,ജോണി ആലപ്പാട്ട്,ജോര്‍ജ്ജ്കുട്ടി മടിക്കാങ്കല്‍,കുഞ്ഞുമോന്‍ അമ്പാട്ട്,സണ്ണി കാരന്താനം,തോമാച്ചന്‍ തടത്തില്‍,കെ റ്റി ഹമീദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ  നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 


ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.