തൃശൂര്‍: കയ്പമംഗലം മൂന്നുപീടികയിൽ ടാങ്കർ ലോറി സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവതി മരിച്ചു. കയ്പമംഗലം വഴിയമ്പലം കുറ്റിക്കാട്ട് ക്ഷേത്രത്തിന് സമീപം കളപ്പുരക്കൽ സൂരജിന്‍റെ ഭാര്യ ഐശ്വര്യ (32) യാണ് മരിച്ചത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയിലായിരുന്നു മരണം. ഇന്നലെ ഉച്ചക്ക് പതിനൊന്നേമുക്കാലോടെ മൂന്നുപീടിക തെക്കേ ബസാറ്റോപ്പിന് അടുത്തായിരുന്നു അപകടം. കാസർകോഡ് നിന്ന് കൊച്ചിയിലേക്ക് പോയിരുന്ന ടാങ്കർ ലോറിയുടെ പിൻവശം സ്കൂട്ടറിൽ തട്ടിയായിരുന്നു അപകടം. സ്കൂട്ടറിൽ നിന്ന് റോഡിലേക്ക് വീണ ഐശ്വര്യയുടെ ദേഹത്ത് കൂടെ ലോറിയുടെ ടയർ കയറിയിറങ്ങുകയായിരുന്നു. സ്കൂട്ടറിൽ ഐശ്വര്യയുടെ കൂടെ ഉണ്ടായിരുന്ന ഭർതൃ പിതാവ് മോഹനനും പരിക്കേറ്റിരുന്നു
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.