പാലക്കാട്: പാലക്കാട് ചിറ്റൂർ പുഴയിൽ കുളിക്കാനിറങ്ങി ഓവുചാലിൽ അകപ്പെട്ട യുവാവിന് ദാരുണാന്ത്യം. രാമേശ്വരം സ്വദേശി ശ്രീഗൗതം ആണ് മരിച്ചത്. അരുൺ എന്നയാൾക്കായി തെരച്ചിൽ തുടരുകയാണ്. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തുകയാണ്. സ്കൂബ സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്. നീരൊഴുക്ക് നിയന്ത്രിക്കാൻ മൂലത്തറ റെഗുലേറ്ററിന്റെ ഷട്ടർ അടച്ചിട്ടുണ്ടെന്ന് വൈദ്യുതി മന്ത്രി കൃഷ്ണൻകുട്ടി പ്രതികരിച്ചു.
പാലക്കാട് ചിറ്റൂര്‍ പുഴയിൽ കുളിക്കാനിറങ്ങി പത്തംഗ വിദ്യാർത്ഥി സംഘത്തിലെ രണ്ട് യുവാക്കളാണ് അപകടത്തിൽപ്പെട്ടത്. ഷണ്മുഖം കോസ് വേയുടെ വശത്തുള്ള ഓവുചാലിൽ യുവാക്കൾ അകപ്പെടുകയായിരുന്നു. കോയമ്പത്തൂർ സ്വദേശികളായ യുവാക്കൾ കുളിക്കാനാണ് പുഴയിലെത്തിയത്. ശ്രീ ഗൗതം, അരുൺ എന്നിവരാണ് അകപ്പെട്ടത്. ഓവിനുള്ളിൽ അകപ്പെട്ടതോടെ പുറത്തിറങ്ങാൻ കഴിയാതെ വരികയായിരുന്നു. അവധി ആഘോഷിക്കാനെത്തിയതായിരുന്നു പത്തംഗ സംഘം. കോയമ്പത്തൂർ കർപ്പകം കോളേജിലെ വിദ്യാർത്ഥികളാണ് ഇവർ. രാമേശ്വരം സ്വദേശി ശ്രീഗൗതം എന്ന യുവാവിനെ ആശുപത്രിയിലെത്തിച്ചിങ്കിലും ജാവിന് രക്ഷിക്കാനായില്ല. നെയ്‌വേലി സ്വദേശി അരുണിനെ പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.