എറണാകുളത്ത് വൈദ്യപരിശോധനയ്ക്ക് എത്തിക്കുന്നതിനിടെ ചാടിപ്പോയ പ്രതി പിടിയിൽ. മോഷണക്കേസ് പ്രതി അസദുള്ളയാണ് പിടിയിലായത്. തൃക്കാക്കര സ്റ്റേഷനിൽ നിന്നും കളമശ്ശേരി മെഡിക്കൽ കോളജിൽ വൈദ്യപരിശോധനയ്ക്ക് എത്തിക്കുന്നതിനിടെയാണ് പ്രതി രക്ഷപ്പെട്ടത്. പ്രതി ചാടിപോകുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. നിരവധി മോഷണ കേസുകളിലെ പ്രതിയാണ് അസദുള്ള.
മെട്രോയുടെ നിർമാണം നടക്കുന്ന സ്ഥലത്ത് നിന്ന് മോഷണം നടന്നതുമായി ബന്ധപ്പെട്ടാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. വൈദ്യ സഹായം ആവശ്യമുണ്ടന്നതിനെ തുടർന്ന് കോടതി നിർദേശം പ്രകാരം കളമശ്ശേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ഇന്ന് എംആർഐ സ്‌കാൻ എടുക്കുന്നതിനായി എത്തിച്ചതിനിടെയാണ് പ്രതി രക്ഷപ്പെട്ടത്. പ്രതിക്കായി വ്യാപക തിരച്ചിൽ നടത്തി വരുന്നതിനിടെയാണ് ഇയാൾ പിടിയിലായത്.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.