ബംഗാളിൽ ട്രെയിൻ പാളത്തിലൂടെ അലക്ഷ്യമായി നടന്നുവരുന്ന ഒരു ആനയുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസർ പർവീൻ കസ്വാൻ പങ്കുവെച്ച 45 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ, ഒരു കൊമ്പൻ ആന ട്രാക്കിലൂടെ സാവധാനം നടന്ന് വരുന്നത് കാണാം. ലോക്കോ പൈലറ്റ് സമയോചിതമായി ബ്രേക്ക് അമർത്തിയതിനാൽ അപകടങ്ങൾ സംഭവിക്കാതെ ആന രക്ഷപ്പെട്ടു.
വീഡിയോ ദൃശ്യങ്ങൾ ഒരേസമയം കൗതുകകരവും ആശങ്കപ്പെടുത്തുന്നതുമാണ്. റെയിൽവേ പാലത്തിലൂടെ ചുറ്റിനുമുള്ള കാഴ്ചകൾ കണ്ട് ട്രെയിനിന് നേരെ എതിരെയാണ് ആന നടന്നു വരുന്നത്. അലസനായി നടന്നുവന്ന ആന തൊട്ടടുത്ത് എത്തിയപ്പോഴാണ് ട്രെയിൻ കണ്ടത്. പെട്ടെന്ന് തന്‍റെ മുൻപിലുള്ള വലിയ അപകടം ശ്രദ്ധയിൽപ്പെട്ട ആന പതിയെ പാളത്തിൽ നിന്നും ഇറങ്ങി കാട്ടിലേക്ക് തിരിയുന്നു. എന്നാൽ, ആനയെ വളരെ മുമ്പ് തന്നെ കണ്ടിരുന്ന ലോക്കോ പൈലറ്റുമാർ കൃത്യമായി ബ്രേക്ക് അമർത്തിയിരുന്നതിനാൽ വലിയ അപകടം ഒഴിവായി.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.