ന്യൂഡൽഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി ആർ ഗവായ്‌യുടെ അനന്തരവനെ ഹൈക്കോടതി ജഡ്ജിയാക്കാനുള്ള കൊളീജിയത്തിന്റെ ശുപാർശ വിവാദത്തിൽ. അഭിഭാഷകനായ രാജ് ദാമോദർ വാഖൊഡെയെ ബോംബെ ഹൈക്കോടതി ജഡ്ജിയാക്കാനുള്ള ശുപാർശയിലാണ് വിമർശനം. ബന്ധുക്കളെ ജഡ്ജിമാരാക്കുന്നത് ജഡ്ജിമാരുടെ നിയമനത്തിലെ സുതാര്യതയെ ബാധിക്കുമെന്നാണ് പ്രധാന വിമർശനം.
ബോംബെ ഹൈക്കോടതിയിലേക്ക് പുതിയതായി 14 ജഡ്ജിമാരെ നിയമിക്കാനാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ സുപ്രീംകോടതി കൊളീജിയത്തിന്റെ ശുപാർശ. ഈ പട്ടികയിലാണ് ഹൈക്കോടതി അഭിഭാഷകനും ചീഫ് ജസ്റ്റിസ് ബിആർ ഗവായിയുടെ അനന്തരവനുമായ രാജ് ദാമോദർ വാഖൊഡെ ഉൾപ്പെട്ടത്. 45-കാരനായ വാഖൊഡെയ്ക്ക് ഭാവിയിൽ സുപ്രീംകോടതി ജഡ്ജി പദവിയിലേക്കും എത്താനാകും. ബന്ധുക്കളെ ജഡ്ജിമാരായി നിയമിക്കുന്നത് നീതിന്യായ വ്യവസ്ഥയിലെ സുതാര്യത ഇല്ലാതാക്കുമെന്നാണ് പ്രധാന വിമർശനം.
ജഡ്ജിമാരുടെ ബന്ധുക്കൾ ജഡ്ജിമാരാകുന്നത് അപൂർവ്വമല്ല. നേരത്തെയും ഇത്തരം നിയമനങ്ങൾ നടത്തിയിട്ടുണ്ട് എന്നതാണ് ചരിത്രം. കൊളീജിയം ശുപാർശയനുസരിച്ച് ജഡ്ജി നിയമനത്തിന് അംഗീകാരം നൽകി വിജ്ഞാപനം ഇറക്കേണ്ടത് കേന്ദ്ര നിയമ മന്ത്രാലയമാണ്. മെയ് മാസത്തെ വിവരങ്ങൾ അനുസരിച്ച് നിലവിലെ സുപ്രീംകോടതി ജഡ്ജിമാരിൽ 11 പേർ മുൻ ജഡ്ജിമാരുടെ ബന്ധുക്കളാണ്.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.