കൊല്ലം: കൊട്ടാരക്കര ബിവറേജസ് ഔട്ട്‌ലെറ്റില്‍ ജീവനക്കാരന്റെ തല ബിയര്‍ കുപ്പികൊണ്ട് അടിച്ചുപൊട്ടിച്ചു. ഇന്നലെ രാത്രി 8.45 ഓടെയാണ് സംഭവം നടന്നത്. ജീവനക്കാരനായ ബേസിലിന്‌റെ തലയ്ക്ക് പരിക്കേറ്റു.
മദ്യം വാങ്ങാനെത്തിയ രണ്ടുപേര്‍ ജീവനക്കാരുടെ ദൃശ്യം മൊബൈലില്‍ പകര്‍ത്തിയിരുന്നു. ഇത് തടയാൻ ശ്രമിക്കുന്നതിനിടെ ജീവനക്കാരിൽ ഒരാൾ മൊബൈൽ തട്ടി താഴെയിട്ടു. ഇതാണ് പ്രകോപനത്തിന് കാരണമായത്. തലയ്ക്ക് പരിക്കേറ്റ ബേസില്‍ ആശുപത്രിയിൽ ചികിത്സ തേടി.
ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ റിപ്പോർട്ടറിന് ലഭിച്ചു. വെട്ടിക്കവല സ്വദേശികളായ രഞ്ജിത്ത്, ജിൻസൺ എന്നിവരാണ് ആക്രമണത്തിന് പിന്നിലെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവത്തിന് പിന്നാലെ പ്രതികൾ ഓടി രക്ഷപ്പെട്ടു. അക്രമികള്‍ക്ക് വേണ്ടി അന്വേഷണം ആരംഭിച്ചതായി കൊട്ടാരക്കര പൊലീസ് പറഞ്ഞു.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.