Tuesday, 19 August 2025

യുവാവിനെ കൊലപ്പെടുത്തി മൃതദേഹം ഡ്രമ്മിനുള്ളിലാക്കി ഉപ്പ് നിറച്ചു; ഭാര്യയും 'കാമുകനും' പിടിയിൽ

SHARE
 


രാജസ്ഥാനിൽ മൃതദേഹം ഡ്രമ്മിൽ ആക്കിയ നിലയിൽ കെട്ടിടത്തിന്‍റെ ടെറസിൽ നിന്ന് കണ്ടെടുത്ത സംഭവത്തിൽ വഴിത്തിരിവ്. കൊല്ലപ്പെട്ടയാളുടെ ഭാര്യയെയും വീട്ടുടമയുടെ മകനെയും പൊലീസ് പിടികൂടി. സംഭവത്തിനുശേഷം യുവതിയെയും മക്കളെയും കാണാതായിരുന്നു. മൃതദേഹത്തിൽ മൂർച്ചയുള്ള ആയുധത്തിൽ നിന്ന് മുറിവേറ്റ പാടുകൾ കണ്ടെത്തി. രാജസ്ഥാനിലെ കൈർതാൽ തിജാര ജില്ലയിലാണ് സംഭവം.

ആദർശ് കോളനിയിൽ താമസിക്കുന്ന ഉത്തർപ്രദേശ് സ്വദേശി ഹൻസ്റാമിന്‍റെ മൃതദേഹമാണ് ഡ്രമ്മിനുള്ളിൽ നിന്ന് കണ്ടെത്തിയത്. ഡ്രം ഉപ്പുകൊണ്ട് നിറച്ച നിലയിലായിരുന്നു. തന്‍റെ ഭാര്യ ലക്ഷ്മിക്കും  മൂന്ന് കുട്ടികൾക്കുമൊപ്പമാണ് ഹൻസ്റാം ഇവിടെ താമസിച്ചിരുന്നത്. മൃതദേഹത്തിന്‍റെ കഴുത്തിൽ മൂർച്ചയുള്ള ആയുധം കൊണ്ട് മുറിവേൽപ്പിച്ചതിന്‍റെ പാടുണ്ട്. ടെറസിൽ നിന്ന് ദുർഗന്ധം വരുന്നുവെന്ന അയൽക്കാരന്‍റെ പരാതിയെതുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഡ്രമ്മിൽ നിന്ന് മൃതദേഹം കണ്ടെത്തുന്നത്. മൃതദേഹം വേഗം അഴുകുന്നതിനാണ് ഉപ്പ് ഇട്ടിരുന്നതെന്ന് പൊലീസ് പറയുന്നു.

ഇഷ്ടിക നിർമാണ കമ്പനിയിലെ ജീവനക്കാരനായ ഹൻസ്റാം ഒന്നരമാസം മുമ്പാണ് ഇവിടെ വാടകക്ക് താമസം തുടങ്ങിയത്. ശനിയാഴ്ച മുതൽ ഇയാളുടെ കുടുംബത്തെ കാണാനില്ലെന്നാണ് വീട്ടുടമയുടെ മകൻ പൊലീസിനു നൽകിയ വിവരം. തുടർന്ന് നടത്തിയ പരിശോധനയിലാണ് വീട്ടുടമയുടെ മകൻ ജിതേന്ദ്രയെയും കൊല്ലപ്പെട്ട ഹൻസ്റാമിന്റെ ഭാര്യ ലക്ഷ്മിയെയും പൊലീസ് കസ്റ്റഡിയിലെടുത്തത്.

Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ  നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 


ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.