മസ്കറ്റ്: ഒമാനിലെ മദയിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ 2.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം പുലര്‍ച്ചെയാണ് അനുഭവപ്പെട്ടത്. പുലർച്ചെ 5.13ന് ഉണ്ടായ ഭൂകമ്പം ഭൂമിക്കടിയിൽ 5 കിലോമീറ്റർ ആഴത്തിലാണ് സംഭവിച്ചതെന്ന് ദേശീയ കാലാവസ്ഥ വകുപ്പിലെ നാഷണല്‍ സീസ്മിക് നെറ്റ്വര്‍ക്ക് അറിയിച്ചു.
യുഎഇക്ക് ഉള്ളിലായി സ്ഥിതി ചെയ്യുന്ന ഒമാന്‍റെ ഒരു ചെറിയ ഭൂഭാഗമാണ് മദ. ഇത് മുസന്ദം ഉപദ്വീപിനും ഒമാന്‍റെ പ്രധാന ഭാഗത്തിനും ഇടയിലായി ഫുജൈറയിലാണ് സ്ഥിതി ചെയ്യുന്നത്. യുഎഇക്കുള്ളിൽ ഭൂമിശാസ്ത്രപരമായി ഒറ്റപ്പെട്ട് കിടക്കുന്നുണ്ടെങ്കിലും, മദ ഒമാന്‍റെ ഭാഗമായി കണക്കാക്കപ്പെടുന്നു. മുസന്ദം ഗവർണറേറ്റിൽ നിന്നാണ് ഇതിന്‍റെ ഭരണം നടക്കുന്നത്. ഭൂചലനത്തിന്‍റെ പ്രകമ്പനം യുഎഇയില്‍ അനുഭവപ്പെട്ടിട്ടില്ലെന്നും പ്രത്യാഘാതങ്ങളൊന്നും ഇല്ലെന്നും ദേശീയ കാലാവസ്ഥ കേന്ദ്രം വ്യക്തമാക്കി.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.