Thursday, 28 August 2025

കോടികൾ കൊയ്ത 'മാർക്കോ'യുടെ ലാഭത്തിലൊരു വിഹിതം അശരണരായ അമ്മമാർക്കും കുട്ടികൾക്കും നൽകി നിർമാതാക്കൾ

SHARE
 
ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ 'മാർക്കോ' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ആന്‍റണി വർഗീസ് പെപ്പെയെ നായകനാക്കി ഷരീഫ് മുഹമ്മദ് നിർമ്മിക്കുന്ന, നവാഗതനായ പോൾ ജോർജ്ജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘കാട്ടാളൻ’ സിനിമയുടെ പൂജ ചടങ്ങുകള്‍ക്ക് പിന്നാലെ 'മാർക്കോ' വിജയാഘോഷവും. സമൂഹത്തിൽ ആരും നോക്കാനില്ലാത്ത അമ്മമാർക്കും കുട്ടികള്‍ക്കും സഹായഹസ്തം നീട്ടിക്കൊണ്ട് വലിയൊരു ചുവടുവയ്പ്പും ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ് ചടങ്ങിനിടയിൽ നടത്തുകയുണ്ടായി

അശരണരായ കുട്ടികളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ചൈൽഡ് ഹെൽത്ത് ഫൗണ്ടേഷനും ആരും നോക്കാനില്ലാതെ കഴിയുന്ന അമ്മമാരെ ചേർത്തുപിടിക്കുന്ന സംഘടനയായ അമ്മക്കുയിലിനും ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ആദ്യ സിനിമയായ 'മാർക്കോ'യുടെ വൻ വിജയത്തിലൂടെ നേടിയ ലാഭ വിഹിതത്തിൽ നിന്നുള്ള ഒരു തുക നൽകിക്കൊണ്ടാണ് സിനിമയുടെ വിജയം ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ് ആഘോഷിച്ചത്. ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ് സാരഥി ഷരീഫ് മുഹമ്മദിന്‍റെ മക്കളായ ഫ്രെയാ മറിയവും അയാ മറിയവും ചേർന്നാണ് ഈ തുക രണ്ട് സംഘടനകളുടേയും പ്രതിനിധികള്‍ക്ക് വേദിയിൽ വെച്ച് സമ്മാനിച്ചത്.



Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ  നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 


ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.