തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ തെക്കുഭാഗം ചൂരക്കാട് ബീവറേജ് ഷോപ്പില്‍ മോഷണം. രണ്ട് കുപ്പി മദ്യം നഷ്ടപ്പെട്ടതായി അധികൃതര്‍ വ്യക്തമാക്കി. 5570 രൂപ വിലവരുന്ന മദ്യമാണ് മോഷ്ടാവ് കൊണ്ടുപോയത് എന്നും ബിവറേജ് അധികൃതര്‍ പൊലീസിനോട് പറഞ്ഞു. ബുധനാഴ്ച്ച പുലര്‍ച്ചെ 12.45നും 1.05നും ഇടയ്ക്കാണ് മോഷണം നടന്നത്. കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ബിവറേജ് ഷോപ്പിന്റെ ഷട്ടര്‍ കുത്തിപ്പൊളിച്ചാണ് മോഷ്ടാവ് അകത്ത് കടന്നത്.
ബിവറേജ് ഷോപ്പില്‍ കയറിയ മോഷ്ടാവ് ആദ്യം പണം സൂക്ഷിച്ചിരിക്കുന്ന ഭാഗത്ത് തിരച്ചില്‍ നടത്തുന്നതായി സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. എന്നാല്‍ പണം കിട്ടാതെ വന്നതോടെ ഇയാള്‍ വില കൂടിയ രണ്ട് ഫുള്‍ മദ്യക്കുപ്പികളെടുത്ത് കടന്നുകളയുകയായിരുന്നു. സിസിടിവിയില്‍ പെടാതിരിക്കാന്‍ ഇയാള്‍ തലചെരിച്ച് നടക്കുന്നതായും ചില ദൃശ്യങ്ങളില്‍ കാണാം. ബുധനാഴ്ച്ച രാവിലെയാണ് മോഷണ വിവരം ജീവനക്കാര്‍ അറിയുന്നത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് ഹില്‍പ്പാലസ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക




0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.