Tuesday, 19 August 2025

മധ്യവയസ്കയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് സംശയം; ഒരാൾ കസ്റ്റഡിയിൽ

SHARE
 


ആലപ്പുഴ തൊട്ടപ്പള്ളിക്ക് സമീപം ഒറ്റപ്പനയിൽ 57കാരിയായ വയോധികയുടെ മരണത്തിൽ ഒരാൾ കസ്റ്റഡിയിൽ. പ്രദേശവാസിയായ ഷാനവാസ് ആണ് അമ്പലപ്പുഴ പൊലീസിന്റെ കസ്റ്റഡിയിൽ ഉള്ളത്. കൊലപാതകമെന്ന നിഗമനത്തിലാണ് പൊലീസ്. ഷാനവാസ് ഇതിന് മുൻപും മരിച്ച സ്ത്രീയോട് അപമര്യാദയായി പെരുമാറിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. കഴുത്തിൽ ഞെരിച്ചതിന്റെ പാടുകൾ കണ്ടെത്തിയിരുന്നു. ലൈംഗിക അതിക്രമം നടന്നിട്ടുണ്ടോ എന്നും പൊലീസ് സംശയിക്കുന്നു.

ഹംലത്തിൻറെ കൊലപാതകത്തിന് പിന്നിൽ കൃത്യമായ ആസൂത്രണമെന്ന് പൊലീസ് കരുതുന്നു. ആദ്യം മോഷണ സാധ്യത സംശയിച്ചങ്കിലും വീട്ടിൽ നിന്ന് ഒന്നും നഷ്ടപ്പെട്ടിട്ടില്ല. ഇതോടെയാണ് പീഡന ശ്രമമാകാം കൊലപാതകത്തിന് കാരണം എന്ന് പൊലീസ് സംശയിക്കാൻ കാരണം. ശ്വാസം മുട്ടിച്ചാണ് കൊലപാതകം എന്നാണ് പ്രാഥമിക നിഗമനം. ശരീരത്തിൽ മുറിവുകൾ ഇല്ലാ. ബാലപ്രയോഗം നടന്നത്തിന്റെ ലക്ഷണങ്ങളുണ്ട്.  

 57കാരിയെ പുറത്ത് കാണാത്തതിനെ തുടര്‍ന്ന് അയല്‍ക്കാരും ബന്ധുക്കളും നടത്തിയ പരിശോധനയിലാണ് മരിച്ച നിലയില്‍ കണ്ടത്. അമ്പലപ്പുഴ പൊലിസും ഫോറന്‍സിക് വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.പ്രദേശത്തെ സിസി ടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ ശേഖരിച്ച് അന്വേഷണം നടത്തി വരികയാണ്.

Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ  നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 


ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.