Saturday, 16 August 2025

ഏറ്റുമാനൂരിലെ ഷൈനിയുടേയും മക്കളുടേയും ആത്മഹത്യ ഭർത്താവിന്റെ പീഡനത്തെ തുടർന്നെന്ന്..

SHARE
 

കോട്ടയം: കോട്ടയം ഏറ്റുമാനൂരിലെ ഷൈനിയുടേയും മക്കളുടേയും ആത്മഹത്യ ഭർത്താവ് നോബിയുടെ പീഡനത്തെത്തുടർന്നെന്ന് കുറ്റപത്രം. ഷൈനിയും മക്കളും വീട് വിട്ടിറങ്ങയിട്ടും പിന്തുടർന്ന് ഉപദ്രവിച്ചെന്നും മരിക്കുന്നതിന്‍റെ തലേന്ന് ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും കുറ്റപത്രത്തിൽ പറയുന്നു. കേസിൽ പൊലീസ് ഇന്ന് കുറ്റപത്രം സമർപ്പിക്കും.

കേസിൽ രണ്ട് പേരുടേയും മൊബൈൽ ഫോണുകളും നിർണായക തെളിവായി. നാൽപ്പതോളം ശാസ്ത്രീയ തെളിവുകളും രേഖകളും കുറ്റപത്രത്തിനൊപ്പം സമർപ്പിക്കും. കേസിൽ ആകെ 56 സാക്ഷികളാണുള്ളത്. ഷൈനിയുടെ മകനും ട്രെയിൻ ഓടിച്ച ലോക്കോപൈലറ്റും സാക്ഷികൾ. അന്വേഷണ സംഘം കുറ്റപത്രം നൽകുന്നത് 170-ാം ദിവസം.

മകളുടെയും കുട്ടികളുടെയും മരണത്തിന് ഉത്തരവാദിയായവർക്ക് ശിക്ഷ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഷൈനിയുടെ പിതാവ് കുര്യാക്കോസ് മീഡിയവണിനോട് പറഞ്ഞു. മകൾ 16 വർഷം നരകയാതനയാണ് അനുഭവിച്ചതെന്നും കുര്യാക്കോസ് കൂട്ടിച്ചേർത്തു. ഇതുവരെയുള്ള പൊലീസ് അന്വേഷണം തൃപ്തികരമെന്നും കുടുംബം അറിയിച്ചു.


Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ  നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 


ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.