കൊല്ലം: ദേശീയപാതയിൽ നിയന്ത്രണം വിട്ട പാഴ്സൽ ലോറി ഗ്യാസ് സിലിണ്ടർ കയറ്റി വന്ന ലോറിയിലിടിച്ച് പാഴ്സൽ ലോറി ഡ്രൈവർ തൽക്ഷണം മരിച്ചു. എറണാകുളം സ്വദേശിയാണ് മരിച്ചത്. ഗ്യാസ് സിലിണ്ടർ കയറ്റി വന്ന ലോറിയുടെ ഡ്രൈവർക്ക് പരിക്കേറ്റു.
ഇന്നു പുലർച്ചേ അഞ്ചരയോടെ ദേശീയപാതയിൽ തട്ടാമല സ്കൂളിനടുത്തായിരുന്നു അപകടം. പാഴ്സൽ ലോറിയിൽ കുടുങ്ങിപ്പോയ ഡ്രൈവറെ ഫയർഫോഴ്സ് സംഘമെത്തി ലോറി വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.
കഴക്കൂട്ടത്തെ പ്ലാന്‍റിൽനിന്നും ആലപ്പുഴയിലേക്ക് സിലിണ്ടർ കയറ്റിപ്പോകുകയായിരുന്ന ലോറിയിൽ എതിർ ദിശയിൽ വന്ന പാഴ്സൽ വാൻ ഇടിച്ചു കയറുകയായിരുന്നു. സിലിണ്ടർ കയറ്റിയ ലോറി മറിയാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.