മലപ്പുറം: കൂട്ടുകാരനെ കൊല്ലാനായി കട്ടൻചായയിൽ പതിവായി വിഷം കലർത്തി നൽകിയ യുവാവ് അറസ്റ്റിൽ. മലപ്പുറം കടപ്പാട്ടു കുന്ന് സ്വദേശി അജയ്‌യാണ് പിടിയിലായത്. കാരാട് സ്വദേശിയായ സുന്ദരനെയാണ് അജയ് വിഷം നൽകി കൊല്ലാൻ ശ്രമിച്ചത്. ഇരുവരും തമ്മിൽ മുൻപേ ഉണ്ടായ വഴക്കാണ് സുന്ദരനെ കൊല്ലണമെന്ന് ചിന്തയിലേക്ക് അജയ്യെ കൊണ്ടെത്തിച്ചത്.
വഴക്ക് വൈരാഗ്യമായി മാറുകയായിരുന്നു. സുന്ദരൻ ടാപ്പിംഗ് തൊഴിലാളിയാണ്. ദിവസവും പുലർച്ചെ ജോലിക്ക് പോകുമ്പോൾ സുന്ദരൻ കുടിക്കാൻ വേണ്ടി കട്ടൻ ചായ ഫ്ലാസ്കിൽ കൊണ്ടുപോകും. ഓഗസ്റ്റ് 10ന് പതിവുപോലെ ജോലിക്ക് പോകുമ്പോൾ കട്ടൻ ചായയുടെ ഫ്ലാസ്ക് എടുത്ത് ബൈക്കിൽ വെച്ചു.
ജോലിക്കിടെ കുടിച്ചപ്പോൾ രുചി വ്യത്യാസം തോന്നിയെങ്കിലും ചായയിൽ മറ്റെന്തോ കലർന്നതോ ഫ്ലാസ്കിൽ നിന്നുള്ള രുചി വ്യത്യാസമാണെന്നോ സംശയം തോന്നി. ശേഷം അടുത്ത ദിവസം മുതൽ പ്ലാസ്റ്റിക് കുപ്പിയിൽ ചായ കൊണ്ടുപോകാൻ തുടങ്ങി. ഓഗസ്റ്റ് 14ന് കുടിച്ചപ്പോഴും രുചിയിൽ വ്യത്യാസം തോന്നി.
ഗ്ലാസ്സിൽ ഒഴിച്ച് പരിശോധിച്ചപ്പോൾ നിറവ്യത്യാസവും കണ്ടു ഇതോടെയാണ് പൊലീസിൽ പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വിഷമാണ് കലർത്തിയത് എന്നും അജയിയാണ് ഇതിന് പിന്നിലെന്നും പൊലീസ് കണ്ടെത്തിയത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.