Thursday, 14 August 2025

അവശ്യവസ്തുക്കളുടെ വിലക്കയറ്റം തുടർന്നാൽ ഭക്ഷണ വിലകൾ വർദ്ധിപ്പിക്കാൻ നിർബന്ധിതരാകും :

SHARE
 


തൃശ്ശൂർ: അവശ്യവസ്‌തുക്കളുടെ ക്രമാതീതവും സ്ഥിരവുമായ വിലകയറ്റം നിമിത്തം നഷ്ടത്തിലായ ഹോട്ടലുകൾ പൂട്ടികൊണ്ടിരിക്കുകയാണെന്നും സർക്കാർ അടിയന്തിര മായി വിലനിയന്ത്രണം ഉറപ്പുവരുത്തണമെന്നും കേരള ഹോട്ടൽ ആൻ്റ് റസ്റ്റോറൻ്റ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് പി.പി.അബ്‌ദുൾ റഹ്മാൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. ഫലപ്രദമായ വിലനിയന്ത്രണം സാധ്യമാവുന്നില്ലെങ്കിൽ ഭക്ഷണവിലകൾ വർദ്ധിപ്പിക്കുവാൻ ഹോട്ടലുടമകൾ നിർബന്ധിതരാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിത്യോപയോഗസാധനങ്ങളുടെ ക്രമാതീതമായ വിലകയറ്റം തടയുവാൻ സംസ്ഥാന സർക്കാർ അടിയന്തിരമായി വിപണിയിൽ ഇടപെടുക, മലിനീകരണനിയന്ത്ര ണബോർഡിന്റെ നിയമങ്ങളും ചട്ടങ്ങളും ഉപയോഗിച്ച് ചെറുകിട ഹോട്ടലുകളെ പീഢി പ്പിക്കുന്ന ഉദ്യോഗസ്ഥനടപടികളിൽ നിന്നും സർക്കാർ പിൻവാങ്ങുക, ജലമാലിന്യ സംസ്കരണത്തിന് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ നേത്യത്വത്തിൽ പൊതു സംവിധാനം ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരള ഹോട്ടൽ &  റസ്റ്റോറന്റ്റ് അസോസിയേഷൻ തൃശ്ശൂർ ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കളക്ട‌റേറ്റ് ധർണ്ണ സംസ്ഥാന വൈസ് പ്രസിഡൻ്റ് പി.പി.അബ്‌ദുൾറഹ്മാൻ ഉത്ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡൻ്റ് അമ്പാടി ഉണ്ണികൃഷ്‌ണൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വർക്കിംഗ് പ്രസി ഡൻ്റ് സി.ബിജുലാൽ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി ഉണ്ണികൃഷ്‌ണൻ ഈച്ചരത്ത്, ജില്ലാ സെക്രട്ടറി വി.ആർ.സുകുമാർ, ട്രഷറർ സുന്ദരൻ നായർ, സംസ്ഥാന നിർവ്വാഹകസമിതി അംഗം പ്രേംരാജ് ചൂണ്ടലത്ത്, ജില്ലാ നേതാക്ക ളായ ഒ.കെ.ആർ. മണികണ്ഠ‌ൻ, എൻ.കെ.അശോക് കുമാർ, എസ്.സന്തോഷ്, എ.സി. ജോണി. ടി.എ. ഉസ്‌മാൻ, പി.എസ്. ബാബുരാജൻ, എം.രഞ്ജിത് തുടങ്ങിയവർ പ്രസം ادام

Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ  നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 


ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.