കോട്ടയം : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഹോട്ടൽ & റസ്റ്റോറന്റ് അസോസിയേഷൻ കോട്ടയം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം കളക്ടറേറ്റിനു മുന്നിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടന്നു.ചാണ്ടി ഉമ്മൻ എംഎൽഎ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തു. അടിയന്തരമായി വിപണിയിൽ സർക്കാർ ഇടപെടണമെന്നും അവശ്യസാനങ്ങളുടെ വില നിയന്ത്രിക്കണമെന്നും കാരണം നികുതി നൽകുന്ന / ലഭിക്കുന്ന ഹോട്ടൽ വ്യവസായത്തെ തകർക്കരുത് എന്നും അദ്ദേഹം ആവശ്യപ്പെട്ടു.ആവശ്യ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുക, പിസിബിയുടെ പേരിലുള്ള അശാസ്ത്രീയ നിയമങ്ങളും പീഡനങ്ങളും അവസാനിപ്പിക്കുക,മാലിന്യ സംസ്കരണത്തിന് പൊതുസംവിധാനം ഏർപ്പെടുത്തുക, അനധികൃത കച്ചവട സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് പ്രതിഷേധ ധർണ്ണ നടന്നത്.ചടങ്ങിൽ കെഎച്ച്ആർഎ ജില്ലാ സെക്രട്ടറി കെ കെ ഫിലിപ്പ് കുട്ടി സ്വാഗതം ആശംസിച്ചു. കെഎച്ച്ആർഎ ജില്ലാ പ്രസിഡന്റ് എൻ പ്രതീക്ഷ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. KHRA സംസ്ഥാന ട്രഷറർ മുഹമ്മദ് ഷെരീഫ് ബേക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ട്രഷറർ സി പി പ്രേം രാജ് ,ബേക്കേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് റോയ് ജോർജ്,കെഎച്ച്ആർഎ സംസ്ഥാന കമ്മിറ്റിയംഗം ഷാഹുൽ ഹമീദ്,കെഎച്ച്ആർഎ സംസ്ഥാന കമ്മിറ്റിയംഗം ടി സി അൻസാരി,കെഎച്ച്ആർഎ സംസ്ഥാന കമ്മിറ്റിയംഗം ബോബി തോമസ്,കെഎച്ച്ആർഎ ജില്ലാ വർക്കിംഗ് പ്രസിഡന്റ് വേണുഗോപാലൻ നായർ,കെഎച്ച്ആർഎ കോട്ടയം യൂണിറ്റ് പ്രസിഡന്റ് മനോജ് കുമാർ എന്നിവർ ചടങ്ങിൽ ആശംസകൾ അറിയിച്ചു.കെഎച്ച്ആർഎ ജില്ലാ ട്രഷറർ ആർ.സി. നായർ ചടങ്ങിൽ കൃതജ്ഞത രേഖപ്പെടുത്തി.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.