അബുദാബി: യുഎഇയിൽ ഓഗസ്റ്റ് മാസത്തിൽ ഒമ്പത് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തി. ഒമ്പത് വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഓഗസ്റ്റ് മാസത്തില്‍ ഇത്രയും ഉയർന്ന താപനില രേഖപ്പെടുത്തിയത്. കഴിഞ്ഞ ഒൻപത് വർഷത്തിനിടെ ഓഗസ്റ്റ് മാസത്തിൽ യുഎഇയിലെ ഏറ്റവും ഉയർന്ന താപനിലയാണ് ഓഗസ്റ്റ് ഒന്നിന് രേഖപ്പെടുത്തിയത്.
അൽ ഐനിലെ സ്വീഹാനിൽ 51.8°C ആണ് കഴിഞ്ഞ ഓഗസ്റ്റ് ഒന്നിന് രേഖപ്പെടുത്തിയത്. ഇത് 2017-ൽ മെസൈറയിൽ രേഖപ്പെടുത്തിയ 51.4°C എന്ന മുൻ റെക്കോർഡിനെ മറികടന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി രാജ്യത്ത് താപനില വർധച്ചുവരുന്നതിന്‍റെ സൂചനയാണിതെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. അറബിക്കടലിൽ രൂപംകൊള്ളുന്ന ന്യൂനമർദ്ദവും ഇന്ത്യൻ മൺസൂൺ ന്യൂനമർദ്ദവുമാണ് രാജ്യത്തുടനീളം താപനില ഉയരുന്നതിനുള്ള പ്രധാന കാരണങ്ങൾ.
അതേസമയം വേനലിലെ കൊടുംചൂടിന്‍റെ റെക്കോർഡിനൊപ്പം യുഎഇയിൽ വേനൽ മഴയുമെത്തി. വിവിധ ഇടങ്ങളിൽ ശക്തമായ മഴയും ഒപ്പം ആലിപ്പഴവും പൊഴിഞ്ഞു. ദുബൈയിൽ ഇത്തവണ വേനൽമഴ ഇതുവരെ കാര്യമായി കിട്ടിയിട്ടില്ല. രാജ്യത്തെ ഏറ്റവുമധികം ചൂട് രേഖപ്പെടുത്തുന്ന അതേ അൽ ഐനിലാണ് ഇപ്പോൾ എല്ലാ ദിവസവുമെന്ന പോലെ മഴ പെയ്യുന്നത്. വിവിധയിടങ്ങളിൽ ഓറഞ്ച് അലർട്ടും നൽകിയിരുന്നു. അബുദാബി, ഷാർജ, അൽ-ഐൻ അങ്ങനെ പലഭാഗത്തും കൊടുംചൂടിൽ വേനൽമഴ കിട്ടിയിരുന്നു.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.