ഞങ്ങൾക്കും ഇവിടെ ജീവിക്കണം എന്ന മുദ്രാവാക്യവുമായി തേങ്ങ, വെളിച്ചെണ്ണ, ബിരിയാണി അരിയടക്കമുള്ള നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം, മാലിന്യസംസ്‌കരണത്തിന് പൊതുസംവിധാനം, അനധികൃത വഴിയോടകച്ചവടക്കാരെ നിയന്ത്രിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരള ഹോട്ടൽ & റസ്റ്റോറൻ്റ് അസോസിയേഷൻ കാക്കനാട് യൂണിറ്റിൻ്റെ നേതൃത്വത്തിൽ തൃക്കാക്കര നഗരസഭ കാര്യാലയത്തിനു മുന്നിൽ പ്രതിഷേധ മാർച്ചും അടുപ്പുകൂട്ടി സമരവും നടത്തി. ധർണ്ണ കെ.എച്ച്.ആർ.എ. ജില്ലാ പ്രസിഡൻ്റ് ടി. ജെ. മനോഹരൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ്റ് അനീഷ്‌കുമാറിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന പ്രതിഷേധ യോഗത്തിൽ ജില്ലാ സെക്രറി കെ. ടി. റഹിം മുഖ്യപ്രഭാഷണം നടത്തി.
അവശ്യസാധനങ്ങളുടെ വിലക്കയറ്റംമൂലം പ്രവർത്തനചെലവ് പോലും ലഭിക്കാതെ ഹോട്ടലുകൾ അടച്ചുപൂട്ടുകയാണ്. അതിനുപുറമെയാണ് മലിനജലസംസ്ക്കരണ സംവിധാനം ഏർപ്പെടുത്താത്തതിന്റെ പേരിൽ വലിയ പിഴ ഈടാക്കികൊണ്ട് ഉദ്യോഗസ്ഥർ ഹോട്ടലുകൾക്ക് നോട്ടീസ് നൽകുന്നത്. ചെറുകിട ഇടത്തരം ഹോട്ടലുകൾക്ക് മാലിന്യസംസ്ക്കരണസംവിധാനം ഏർപ്പെടുത്തുവാനുള്ള സാമ്പത്തികമോ, സ്ഥലസൗകര്യമോ ഇല്ല. ഇതിനായി പൊതുസംവിധാനം ഏർപ്പെടുത്തുകയാണ് തദ്ദേശസ്ഥാപനങ്ങൾ ചെയ്യേണ്ടത്. നിയമാനുസൃതം ലൈസൻസെടുത്ത് നികുതികളടച്ച് പ്രവർത്തിക്കുന്ന ഹോട്ടലുകളിൽ നിരന്തരം ഉദ്യോഗസ്ഥപരിശോധനകളും, നോട്ടീസുകളും നൽകുമ്പോഴും ഇതൊന്നും ബാധകമാകാതെ നാട്ടിൽ അനധികൃതകച്ചവടം പെരുകുന്നു. അനധികൃത വഴിയോരകച്ചവടം ഹൈക്കോടതി നിരോധിച്ചിട്ടും മുനിസിപ്പൽ പ്രദേശത്തെ അനധിക്യ സ്ഥാപനങ്ങൾക്കെതിരെ ചെറുവിരലനക്കാൻ നഗരസഭതയ്യാറായിട്ടില്ല. പല പ്രമുഖരുടേയും ബിനാമിയായിട്ടാണ് അനധികൃത കച്ചവടസ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്. വലിയൊരു ഹോട്ടലിൽ ലഭിക്കുന്ന എല്ലാവിഭവങ്ങളും അനധികൃതമായി ഉദ്യോഗസ്ഥപരിശോധനകൾ ലേശമില്ലാതെ അവിടെ സുലഭമായി ലഭിക്കുന്നു. അവിടെ പരിശോധന നടത്തുവാനോ, അവയെ നിയന്ത്രിക്കുവാനോ ഉദ്യോഗസ്ഥരോ, സർക്കാർ സംവിധാനങ്ങളോ ഒരുങ്ങുന്നില്ല.
ലക്ഷക്കണക്കിനാളുകൾക്ക് നേരിട്ടും അല്ലാതെയും തൊഴിൽ നൽകുന്ന ഹോട്ടൽ, റസ്റ്റോറന്റ്റ്, ബേക്കറി അടക്കമുള്ള ഭക്ഷ്യോൽപാദന വിതരണ മേഖലയെ സംരക്ഷിക്കുക, മാലിന്യസംസ്‌കരണത്തിന് പൊതുസംവിധാനം ഏർപ്പെടുത്തുക അനധിക്യ വഴിയോരകച്ചവടം നിയന്ത്രിക്കുക. അവശ്യസാധനവിലക്കയറ്റം തടയുവാൻ സർക്കാർ വിപണിയിലിടപെടുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഹോട്ടൽ & റസ്റ്റോറൻ്റ് അസോസിയേഷൻ സംസ്ഥാനത്തുടനീളം നടത്തുന്ന സമരങ്ങളുടെ ഭാഗമായാണ് പ്രതിഷേധ ധർണ്ണയും അടുപ്പുകൂട്ടി സമരവും സംഘടിപ്പിച്ചത്. മുനിസിപ്പൽ ഓഫീസിനു മുന്നിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സുശീലയുടെ നേതൃത്വത്തിൽ അടുപ്പുകൂട്ടി. പ്രതിഷേധ ധർണ്ണയിൽ ജില്ലാ വൈസ് പ്രസിഡൻ്റ് ബൈജു പി ഡേവിസ്, ജില്ലാ ജോയിന്റ് സെക്രട്ടറി ബിജു അളകാപുരി, സംസ്ഥാനകമ്മിറ്റി അംഗം കെ. യു. നാസർ, യൂണിറ്റ് രക്ഷാധികാരി ജലാലുദ്ദീൻകുഞ്ഞ്, യൂണിറ്റ് സെക്രട്ടറി യൂസഫ്, യൂണിറ്റ് ട്രഷറർ ബിജോയ് നമ്പ്യാർ തുടങ്ങിയവർ സംസാരിച്ചു. ധർണ്ണയിൽ നിരവധി അംഗങ്ങൾ അണിചേർന്നു.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.