ദുബായ്: യുഎഇയിൽ ബഹുനില കെട്ടിടത്തിൽ തീപിടിത്തം. ദുബായ് മറീനയിൽ ആളുകൾ താമസിച്ചിരുന്ന കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. ഇന്ന് പുലർച്ചെ 3.30ഓടെയായിരുന്നു സംഭവം. തീപിടിത്തം നിയന്ത്രണവിധേയമാക്കിയെന്നും സംഭവം നടന്നയുടൻ തന്നെ കെട്ടിടത്തിലുണ്ടായിരുന്നവരെ ഒഴിപ്പിച്ചു എന്നുമാണ് വിവരം.മറീന സെയിൽ എന്ന ഉയരമേറിയ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിന്റെ കാരണം എന്താണെന്നുള്ളത് വ്യക്തമല്ല. രണ്ട് മണിക്കൂറിന് ശേഷം താമസക്കാരെ തിരികെ കെട്ടിടത്തിലേക്ക് പ്രവേശിപ്പിച്ചു. ഫയർ അലാറങ്ങളുടെ ശബ്‌ദം കേട്ടാണ് ഉണർന്നതെന്ന് കെട്ടിടത്തിന്റെ എട്ടാം നിലയിൽ താമസിച്ചിരുന്ന ഒരു വിദ്യാർത്ഥി പറഞ്ഞു. സംഭവം ഗുരുതരമാകുന്നതിന് മുമ്പ് തന്നെ കെട്ടിടത്തിലുണ്ടായിരുന്ന എല്ലാവരെയും പുറത്തിറക്കി. ഈ സമയം കെട്ടിടത്തിൽ മുഴുവൻ പുകയായിരുന്നുവെന്നും വിദ്യാർത്ഥി പറഞ്ഞു.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.