Monday, 18 August 2025

ഓസ്ട്രിയന്‍ ഗ്രാന്‍ഡ് പ്രീയ്ക്കിടെ ബൈക്കിന് തനിയെ തീപിടിച്ചു; ഒഴിവായത് വന്‍ അപകടം..

SHARE
 

ഓസ്ട്രിയന്‍ ഗ്രാന്‍ഡ് പ്രീയ്ക്കിടെ റെഡ് ബുള്‍ റിങ്ങില്‍ വെച്ച് ബൈക്കിന് തീപിടിക്കുന്നതും ഉടന്‍ റൈഡര്‍ വാഹനം അരികിലേക്ക് ഒതുക്കി ജീവന്‍ സുരക്ഷിതമാക്കുന്നതുമായ ഒരു വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. വിആര്‍ 46 റേസിംഗ് ടീം റൈഡര്‍ ഫാബിയോ ഡി ജിയാനന്റോണിയോ ഓടിച്ച ബൈക്കിനാണ് പെട്ടെന്ന് തീപിടിച്ചതും ഇതിനെ തുടര്‍ന്ന് വാഹനം ഉപേക്ഷിക്കേണ്ടി വന്നതും. സര്‍ക്യൂട്ടില്‍ ഓടിക്കൊണ്ടിരിക്കുമ്പോഴായിരുന്നു പിന്‍ഭാഗത്ത് എന്‍ജിനില്‍ നിന്ന് തീ ആളിപടര്‍ന്നത്.തൊട്ടുപിന്നാലെ റേസ് മാര്‍ഷലുകള്‍ സ്ഥലത്തെത്തി തീ അണച്ചു. അപകടമുണ്ടായതോടെ അദ്ദേഹത്തിന് തുടര്‍ന്ന് മത്സരിക്കാനായില്ലെന്നാണ് വിവരം. അതേ സമയം റേസിങ് ബൈക്കിന് ഏത് വീധത്തില്‍ തീപടര്‍ന്നു എന്ന കാര്യത്തില്‍ അന്വേഷണം നടക്കുകയാണ്.


Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ  നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 


ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.