ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ കളക്ടറേറ്റ് മാർച്ച്-26 ന് : ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 26 ന് കളക്ടറേറ്റിലേക്ക് മാർച്ചും ധർണയും നടത്താൻ ജില്ലാ കമ്മിറ്റി തീരുമാനിച്ചു വെളിച്ചെണ്ണ തേങ്ങ പച്ചക്കറി ബിരിയാണി അരി അടക്കമുള്ള അവശ്യസാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുക, മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിബന്ധനകൾ ലഘൂകരിക്കുക, ഹോട്ടൽ ഉടമകൾക്ക് നേരെയുള്ള ബോർഡിന്റെ പീഡനം അവസാനിപ്പിക്കുക, മാലിന്യ സംസ്കരണത്തിന് പൊതുസംവിധാനം ഏർപ്പെടുത്തുക, അനധികൃത കച്ചവട സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് അസോസിയേഷൻ സംസ്ഥാനം ഒട്ടാകെ നടത്തിവരുന്ന സമരപരിപാടികളുടെ ഭാഗമായിട്ടാണ് കളക്ടറേറ്റ് മാർച്ച് സംഘടിപ്പിച്ചിരിക്കുന്നത്, യോഗത്തിൽ ജില്ലാ പ്രസിഡന്റ് MS. അജി അധ്യക്ഷത വഹിച്ചു, സംസ്ഥാന സെക്രട്ടറി A. മുഹമ്മദ് ഷാജി ഉദ്ഘാടനം ചെയ്തു, ജില്ലാ സെക്രട്ടറി PK മോഹനൻ, ജയൻ ജോസഫ്, പ്രവീൺ ( തൊടുപുഴ) സാജു സെൻട്രൽ( കുമളി)PM ജോൺ ( അടിമാലി) PJ ജോസ്, KM ജോർലി, മായാ സുനിൽ ( രാജാക്കാട്) ഗ്ലാഡ് സൺ തോമസ് ( മറയൂർ) KM അലിക്കുഞ്ഞ്, ബാലകൃഷ്ണൻ ( മൂന്നാർ ) അനൂപ് ( ആനച്ചാൽ ) ബിനു മോൻ KP, ബെന്നി ജോസഫ് ( അണക്കര ) സജീന്ദ്രൻ, മാത്യു ( കട്ടപ്പന) ലെനിൻ ( ചെറുതോണി ) എന്നിവർ സംസാരിച്ചു
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.