Kozhikode : ചെക്യാട് പുളിയാവ് കോളജ് വിദ്യാര്‍ഥിയെ സ്കൂള്‍ പരിസരത്ത് വധിക്കാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ സീനിയര്‍ വിദ്യാര്‍ഥികള്‍ റിമാന്റില്‍. കക്കട്ട് ചാത്തോത്ത് കുനിയില്‍ മുഹമ്മദ് ഹിഷാം (20), നാദാപുരം ചാലപ്പുറം കോറോത്ത് മുഹമ്മദ് സിനാന് (20) എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്. വളയം കുയ്തേരി സ്വദേശിയായ 19 കാരന്റെ പരാതിയിലാണ് നടപടി. പോലീസ് കേസില്‍ പ്രതി ചേര്‍ത്ത അഞ്ച് വിദ്യാര്‍ഥികളെയും സസ്പെന്റ് ചെയ്തതായി കോളജ് പ്രിന്‍സിപ്പല്‍ അറിയിച്ചു. കഴിഞ്ഞ മാസം 26 ന് ഉച്ചക്ക് കോളജ് പരിസരത്തെ റോഡിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പരാതിക്കാരന് സഞ്ചരിക്കുകയായിരുന്ന സ്കൂട്ടര്‍ തടഞ്ഞു നിര്‍ത്തി ഹെല്‍മറ്റ് കൊണ്ട് എറിയുകയും മുഖവും ചുണ്ടും താടി ഭാഗവും സ്കൂട്ടറില്‍ ഇടിപ്പിച്ച് പരിക്കേല്‍പ്പിക്കുകയും മര്‍ദിക്കുകയും ചെയ്തുവെന്നാണ് സീനിയര്‍ വിദ്യാര്‍ഥികള്‍ക്കെതിരേയുള്ള പരാതി. വിദ്യാര്‍ഥിയെ മര്‍ദിക്കുന്ന മൊബൈല്‍ ഫോണ്‍ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.