നിലമ്പൂർ: മൂലേപ്പാടം മലോടിയിൽ തന്പടിച്ച് കാട്ടാനകൾ അന്പതിലേറെ തെങ്ങുകളും കമുകുകളും നശിപ്പിച്ചു. ചാലിയാർ പഞ്ചായത്തിൽ എടക്കോട് വനം സ്റ്റേഷൻ പരിധിയിലെ മൂലേപ്പാടം മലോടി ഭാഗത്താണ് കാട്ടാനകൾ നിലയുറപ്പിച്ചിരിക്കുന്നത്. നിലമ്പൂർ - നായാടംപൊയിൽ റോഡിനോട് ചേർന്നു കിടക്കുന്ന മലോടി ഭാഗത്ത് ഒരാഴ്ചയിലേറെയായി മൂന്നംഗ കാട്ടാനകളാണ് വ്യാപകമായി കൃഷി നശിപ്പിക്കുന്നത്. 150 ഏക്കർ എസ്റ്റേറ്റിന് താഴ് വാരത്തായി പെരുവന്പാടം വനമേഖലയിലാണ് കാട്ടാനകൾ നിലയുറപ്പിച്ചിട്ടുള്ളത്. മൂലേപ്പാടം, പെരുവന്പാടം, അളക്കൽ, വിജയപുരം, വെണ്ണേക്കോട് മേഖലകളെല്ലാം കാട്ടാന ഭീതിയിലാണ്. ഇവിടെയുള്ള ആറിലധികം കർഷകരുടെ പറമ്പുകളിലാണ് കൃഷി നശിപ്പിച്ചിട്ടുള്ളത്. വനം വകുപ്പ് പണം നൽകി ഭൂമി ഏറ്റെടുക്കുന്ന പദ്ധതിയിൽ ഉൾപ്പെടുന്ന ഭാഗമാണിത്. എന്നാൽ ഭൂമിയുടെ പണം നൽകി ഏറ്റെടുക്കൽ വനം വകുപ്പ് പൂർത്തികരിച്ചിട്ടില്ല. ജനവാസ മേഖലകളിലെല്ലാം കാട്ടാനകൾ എത്തുന്നത് ചാലിയാർ പഞ്ചായത്തിലെ ജനങ്ങളുടെ ഉറക്കം കെടുത്തുകയാണ്. വന്യമ്യഗശല്യം രൂക്ഷമായ ചാലിയാർ പഞ്ചായത്തിലാണ് വനാതിർത്തികളിലെ കർഷകരുടെ സ്ഥലങ്ങൾ ഏറ്റെടുത്ത് വനം വകുപ്പ് വനത്തിന്റെ വിസ്തൃതി കൂട്ടി കൊണ്ടിരിക്കുന്നത്. അതിനാൽ ഈ മേഖലകളിൽ വന്യമൃഗ ശല്യം കൂടുകയല്ലാതെ കുറയാൻ സാധ്യതയില്ലെന്ന് കർഷകർ പറയുന്നു.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.