റാഞ്ചി: ജാര്‍ഖണ്ഡ് വിദ്യാഭ്യാസ മന്ത്രി രാംദാസ് സോറന്‍ അന്തരിച്ചു. 62 വയസായിരുന്നു. അസുഖബാധിതനായി ഡല്‍ഹിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഓഗസ്റ്റ് രണ്ടിന് വസതിയിലെ കുളിമുറിയില്‍ തെന്നിവീണ് ഗുരുതര പരിക്കേറ്റിരുന്നു.
ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ചയുടെ ദേശീയ വക്താവ് കുണാല്‍ സാരംഗിയാണ് മരണവിവരം അറിയിച്ചത്. ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ അനുശോചനം രേഖപ്പെടുത്തി. 'രാംദാസ് ദാ ഞങ്ങളെ വിട്ടുപോകാന്‍ പാടില്ലായിരുന്നു', ഹേമന്ത് സോറന്‍ എക്‌സില്‍ കുറിച്ചു.
1963 ജനുവരി ഒന്നിന് ഈസറ്റ് സിങ്ഭും ജില്ലയിലെ ഘോരബന്ദ ഗ്രാമത്തിലാണ് രാംദാസ് സോറന്‍ ജനിച്ചത്. ഘോരബന്ദ പഞ്ചായത്തിലെ ഗ്രാമ പ്രധാനായാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. ഹേമന്ത് സോറന്‍ മന്ത്രിസഭയിലെ ഏറ്റവും പ്രബലമായ മന്ത്രിയായിരുന്നു രാംദാസ് സോറന്‍. ബിജെപിയുടെ ബാബുലാല്‍ സോറനെ തോല്‍പ്പിച്ചാണ് കഴിഞ്ഞ തവണ മൂന്നാമതും രാംദാസ് സോറന്‍ നിയമസഭയിലെത്തിയത്
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.