Saturday, 27 September 2025

13 മലയാളി നഴ്സുമാർക്കെതിരെ കുവൈറ്റ് ബാങ്ക് കേരളത്തിൽ കേസ് നൽകി; നടപടി 10.3 കോടി വായ്പാ തിരിച്ചടവ് മുടക്കിയതിന്

SHARE
 


കൊച്ചി: ഗൾഫിൽ ജോലി ചെയ്യുന്നതിനിടെ കുവൈറ്റിലെ അൽ അഹ്ലി ബാങ്കിൽ നിന്ന് വായ്പയെടുത്ത് തിരിച്ചടയ്ക്കുന്നതിൽ വീഴ്ച വരുത്തിയ 13 മലയാളി നഴ്‌സുമാർക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തതായി ബാങ്കിന്റെ പ്രതിനിധികൾ അറിയിച്ചു.  ഈ 13 നഴ്‌സുമാർ തിരിച്ചടയ്ക്കാനുള്ള വായ്പാ തുക 10.33 കോടി രൂപയാണെന്ന് അൽ അഹ്ലി ബാങ്കിന് വേണ്ടി ഹാജരാകുന്ന ജെയിംസ് ആൻഡ് തോമസ് അസോസിയേറ്റ്സിലെ തോമസ് ജെ അനക്കല്ലുങ്കല്‍ പറയുന്നു. നേരത്തെ, മറ്റൊരു ധനകാര്യ സ്ഥാപനമായ ഗൾഫ് ബാങ്ക് കേരള പോലീസിനെ സമീപിച്ചിരുന്നു. ഇതിനെത്തുടർന്ന് 2024 ഡിസംബറിൽ 10 കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു.

2019 നും 2021 നും ഇടയിൽ കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ ജോലി ചെയ്യുന്ന സമയത്താണ് നഴ്സുമാർ വായ്പയെടുത്തത്. “തൊഴിൽ കരാർ അവസാനിച്ച ശേഷം ഈ നഴ്‌സുമാർ കേരളത്തിലേക്ക് മടങ്ങിയെത്തി, എന്നാൽ പിന്നീട് മികച്ച അവസരങ്ങൾക്കായി യൂറോപ്പിലെയും പടിഞ്ഞാറൻ രാജ്യങ്ങളിലേക്കും കുടിയേറി. എന്നിട്ടും അവർ വായ്പ തിരിച്ചടച്ചിട്ടില്ല,” അദ്ദേഹം പറഞ്ഞു. അൽ അഹ്ലി ബാങ്ക് കേരള സംസ്ഥാന പോലീസ് മേധാവിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കോട്ടയം, എറണാകുളം ജില്ലകളിലായി അടുത്തിടെ കേസുകൾ രജിസ്റ്റർ ചെയ്തു.

കുറവിലങ്ങാട്, അയർക്കുന്നം, വെളളൂർ, കടുത്തുരുത്തി, വൈക്കം, തലയോലപ്പറമ്പ് പോലീസ് സ്റ്റേഷനുകൾ ഉൾപ്പെടെ കോട്ടയത്ത് എട്ട് കേസുകൾ ഫയൽ ചെയ്തു. പുത്തൻകുരിശ്, പോത്താനിക്കാട്, വരാപ്പുഴ, അങ്കമാലി പോലീസ് സ്റ്റേഷനുകൾ ഉൾപ്പെടെ എറണാകുളത്ത് അഞ്ച് കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.


ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 


Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ  നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.