Monday, 29 September 2025

ഗൃഹപ്രവേശന ചടങ്ങിനിടെ കുട്ടികള്‍ തമ്മില്‍ തര്‍ക്കം; സംഘര്‍ഷത്തില്‍ 14-കാരന് ഗുരുതര പരിക്ക്

SHARE
 

കോഴിക്കോട്: വളയം കുറുവന്തേരിയില്‍ ഗൃഹപ്രവേശനത്തിന് എത്തിയ 14-കാരന് അക്രമണത്തില്‍ ഗുരുതര പരിക്ക്. കല്ലാച്ചി പയന്തോങ്ങ് സ്വദേശി നാദ്ല്‍ (14) നാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയിലാണ് സംഭവം ഗൃഹപ്രവേശന ചടങ്ങില്‍ മറ്റൊരു കുട്ടിയുമായുണ്ടായ വാക്കേറ്റമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. കുട്ടിയുടെ മൂക്കിനാണ് ഗുരുതരമായി പരിക്കേറ്റത്. വിഷയം പുറത്തുള്ളവര്‍ ഏറ്റെടുത്തത് സംഘര്‍ഷത്തില്‍ കലാശിക്കുകയും നാദ്‌ലിന് ക്രൂര മര്‍ദ്ദനമേല്‍ക്കുകയായിരുന്നു.

നാദാപുരം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നാദ്ല്‍നെ വടകര ജില്ല ആശുപത്രിയിലേക്കും പരിക്ക് ഗുരുതരമായതിനാല്‍ കോഴിക്കോടേക്കും മാറ്റുകയായിരുന്നു. സംഘര്‍ഷത്തില്‍ കുറുവന്തേരി സ്വദേശി അര്‍ഷാദ് (14) എന്ന കുട്ടിക്കും മര്‍ദ്ദനമേറ്റതായി പരാതിയുണ്ട്. അര്‍ഷാദിന്റ പരാതിയില്‍ വളയം പൊലീസ് കേസെടുത്തിട്ടുണ്ട്.


ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 


Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ  നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.