Monday, 29 September 2025

മെട്രോയില്‍ യുവതികളുടെ 'പൊരിഞ്ഞ അടി, ഇടി, തൊഴി ;വീഡിയോ വൈറല്‍

SHARE
 

ന്യൂഡല്‍ഹി: സാമൂഹികമാധ്യമങ്ങളില്‍ വീണ്ടും വൈറലായി ഡല്‍ഹി മെട്രോ. ദിവസേന ആയിരക്കണക്കിനാളുകള്‍ യാത്ര ചെയ്യുന്ന മെട്രോയില്‍ കഴിഞ്ഞ ദിവസം നടന്നത് ‘പൊരിഞ്ഞ ഗുസ്തി’യായിരുന്നു, അതും രണ്ട് സ്ത്രീകള്‍ തമ്മില്‍. സഹയാത്രികരിലാരോ പകര്‍ത്തിയ വീഡിയോ ദൃശ്യം സാമൂഹികമാധ്യമങ്ങളില്‍ വന്‍തരംഗമാണ് ഉണ്ടാക്കിയത്. ചെറിയൊരു തര്‍ക്കത്തില്‍ തുടങ്ങി വൈകാതെ ഇരുവരും തമ്മിലുള്ള അടിയിലും ഇടിയിലും തൊഴിയിലേക്കും വഴിമാറുകയായിരുന്നു. ഏകദേശം ആളൊഴിഞ്ഞ കോച്ചിലായിരുന്നു സംഭവം. സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോ ദൃശ്യം ഏതാനും സെക്കന്‍ഡുകള്‍ മാത്രം നീണ്ടുനില്‍ക്കുന്നതാണ്. ഒഴിഞ്ഞ സീറ്റിലേക്ക് ഒരു സ്ത്രീ മറ്റെയാളെ മറിച്ചിടുന്നതും അവരുടെ തലമുടിയില്‍ ശക്തമായി പിടിച്ചുവലിക്കുന്നതും വീഡിയോയില്‍ കാണാം. സീറ്റില്‍ വീണുകിടക്കുന്ന സ്ത്രീയാകട്ടെ ആക്രമണത്തെ ശക്തമായി ചെറുക്കാനുള്ള ശ്രമത്തിലാണ്. കയ്യും കാലുമൊക്കെ ഉപയോഗിച്ച് അവരെ തള്ളിനീക്കാനുള്ള ശ്രമം നടത്തുകയാണവര്‍. സഹയാത്രികരാകട്ടെ അവിശ്വസനീയമായതെന്തോ കാണുന്ന മട്ടില്‍ ഇത് കണ്ടുനില്‍ക്കുകയാണ്. ഇടപെടണോ വേണ്ടയോ എന്ന ആശയക്കുഴപ്പത്തിലാണവരെന്ന് തോന്നും. എങ്കിലും അടി കലശലായതോടെ ഇടപെടാന്‍ ചിലര്‍ ശ്രമം നടത്തി. എന്നാല്‍ രണ്ടുസ്ത്രീകളും പിന്തിരിയാനുള്ള മട്ടില്ലായിരുന്നു. ഒടുവില്‍ ഏതോ സ്‌റ്റേഷനില്‍ വണ്ടി നിര്‍ത്തിയതോടെ അതിലൊരാള്‍ അടിനിര്‍ത്തി ഇറങ്ങിപ്പോയി. അതോടെ അതവസാനിച്ചു. കാരണം വ്യക്തമല്ലെങ്കിലും ഒരു സീറ്റിനെ ചൊല്ലിയായിരുന്നു തര്‍ക്കമെന്നാണ് ചിലര്‍ പറയുന്നത്. എന്നാല്‍ കോച്ചിലെ മിക്ക സീറ്റുകളും ഒഴിഞ്ഞുകിടക്കുകയായിരുന്നുവെന്നതാണ് രസകരമായ സംഗതി. എന്തായാലും വീഡിയോ വൈറലായി. രസകരമായ കമന്റുകളും വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്.




ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 


Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ  നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.