ഇന്ത്യന്‍ ബഹുരാഷ്ട്ര ടെക്‌നോളജി കമ്പനിയായ ഇന്‍ഫോസിസ് ഓഹരികള്‍ തിരികെ വാങ്ങാനുള്ള നടപടികളിലേക്ക് കടക്കുന്നു. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ആദ്യ ഘട്ട ഓഹരി തിരികെ വാങ്ങല്‍ ആരംഭിക്കും. 18,000 കോടി രൂപയുടെ ഓഹരികളാണ് തിരികെ വാങ്ങുന്നത്. മുമ്പ് രണ്ട് തവണ കമ്പനി നടത്തിയതിനേക്കാള്‍ ഇരട്ടി മൂല്യമുള്ള ഓഹരികളാണ് ഇത്തവണ തിരികെ വാങ്ങാനുദ്ദേശിക്കുന്നത്. മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും വലിയ ബൈബാക്കാണിത്.
കമ്പനിയുടെ പെയ്ഡ് അപ്പ് ഇക്വിറ്റി മൂലധനത്തിലെ മൊത്തം ഓഹരികളുടെ 2.41 ശതമാനം അല്ലെങ്കില്‍ 10 കോടി ഓഹരികളാണ് തിരികെ വാങ്ങുന്നത്. ഓഹരിയൊന്നിന് ശരാശരി 1,800 രൂപ നിരക്കില്‍ 10 കോടി ഓഹരികള്‍ തിരികെ വാങ്ങും. നിലവിലെ വിപണി വിലയുടെ 19 ശതമാനം പ്രീമിയം നിരക്കിലാണ് തിരികെ വാങ്ങല്‍.
ഏതാണ്ട് 26 ലക്ഷത്തോളം ഓഹരി ഉടമകൾക്ക് ഇത് നേട്ടമാകും. ഇന്‍ഫോസിസ് ഓഹരി തിരികെ വാങ്ങലിന് യോഗ്യരായ ഓഹരി ഉടമകളെ നിര്‍ണ്ണയിക്കുന്ന റെക്കോര്‍ഡ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഓഹരി തിരികെ വാങ്ങല്‍ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ മൂന്നോ നാലോ മാസമെടുത്തേക്കും
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.