ഡൽഹിയിൽ പുതിയ മദ്യനയത്തിന് ആലോചന. ബിയർ കുടിയ്ക്കാനുള്ള പ്രായം 25 ൽ നിന്ന് 21 ലേക്ക് കുറയ്ക്കണം എന്നാണ് ശിപാർശ. മുതിർന്ന ഉദ്യോഗസ്ഥരുമായി നടത്തിയ ഒരു യോഗത്തിൽ ഈ നിർദ്ദേശം അടുത്തിടെ ചർച്ച ചെയ്തതായി വൃത്തങ്ങൾ അറിയിച്ചു.
നോയിഡ, ഗുരുഗ്രാം, ഗാസിയാബാദ്, ഫരീദാബാദ് എന്നിവയുൾപ്പെടെ മറ്റ് നഗരങ്ങളിലെല്ലാം ബിയർ കുടിക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ പ്രായം ഇതിനകം 21 ആയി നിശ്ചയിച്ചിട്ടുണ്ട്.മാത്രമല്ല തിരക്കുള്ള സ്ഥലങ്ങളിൽ നിന്നും ബീവറേജ് ഔട്ട്ലറ്റുകൾ മാറ്റി സ്ഥാപിക്കാനും വൃത്തിയുള്ള രീതിയിൽ പുതുതായി നിർമിക്കാനും ആലോചനകൾ നടക്കുന്നുണ്ട്. നിലബിൾ ശിപാർശകൾ മാത്രമാണ് നിലവിൽ ഉള്ളത് ഇനി കൂടിയാലോചനകൾക്ക് ശേഷം മാത്രമേ ഇക്കാര്യത്തിൽ തീരുമാനങ്ങൾ എടുക്കൂ.
അതേസമയം, മദ്യപിക്കാനുള്ള നിയമപരമായ പ്രായം കുറയ്ക്കുന്നത് കരിഞ്ചന്തയും അനധികൃത മദ്യവിൽപ്പനയും നിയന്ത്രിക്കാനും അതോടൊപ്പം സർക്കാരിന് വരുമാനം വർദ്ധിപ്പിക്കാനും സഹായിക്കുമെന്നാണ് നിഗമനം.
പിടിഐ റിപ്പോർട്ട് അനുസരിച്ച്, ഉന്നതതല കമ്മിറ്റി തയ്യാറാക്കുന്ന പുതിയ മദ്യനയത്തിൽ നിയമപരമായി മദ്യപിക്കാനുള്ള പ്രായം കുറയ്ക്കുന്നതിനുള്ള നിർദ്ദേശങ്ങൾ സർക്കാരിന് ലഭിച്ചിരുന്നു.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക



0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.