Tuesday, 9 September 2025

പ്ലാസ്റ്റിക് മദ്യക്കുപ്പികൾ നാളെ മുതൽ തിരികെ നൽകാം; ബോട്ടിലിന് 20 രൂപ നൽകുമെന്ന് ഹർഷിത അട്ടല്ലൂരി

SHARE

തിരുവനന്തപുരം: പ്ലാസ്റ്റിക് മദ്യക്കുപ്പികളുടെ റിട്ടേൺ നാളെ മുതൽ ആരംഭിക്കുമെന്ന് ബെവ്കോ എം ഡി ഹർഷിത അട്ടല്ലൂരി. ഓരോ കുപ്പിയുടെ മുകളിലും ലേബൽ ഉണ്ടാകും. 20 രൂപയുടെ ഡെപ്പോസിറ്റ് വാങ്ങും. ബോട്ടിൽ തിരികെ ഏൽപ്പിക്കുമ്പോൾ 20 രൂപ തിരികെ നൽകും. പരമാവധി കുപ്പികൾ എല്ലാവരും തിരികെ ഏൽപ്പിക്കണമെന്നും പരീക്ഷണാടിസ്ഥാനത്തിലാണ് ഇപ്പോൾ പദ്ധതി ആരംഭിക്കുന്നതെന്നും അവർ പറഞ്ഞു. ജനുവരി ഒന്ന് മുതൽ പൂർണ്ണ തോതിൽ പ്രാബല്യത്തിൽ വരും. ക്ലീൻ കേരള കമ്പനിയുമായാണ് ബെവ്കോ ഇതിൽ സഹകരിച്ച് പ്രവർത്തിക്കുന്നത്. വാങ്ങിയ അതേ ഷോപ്പിൽ തിരിച്ചു നൽകുന്ന തരത്തിലാണ് ക്രമീകരണം. മറ്റ് ഷോപ്പുകളിൽ തിരിച്ചെടുക്കുന്നതും ആലോചിക്കും. ആർക്കും കുപ്പി ഷോപ്പിൽ എത്തിക്കാമെന്നും ഹർഷിത അട്ടല്ലൂരി വ്യക്തമാക്കി.



Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ  നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 


ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.