കുറുപ്പുംപടി/അങ്കമാലി:അടിമാലിയിലെ ഫുഡ് ആൻഡ് സേഫ്റ്റി വകുപ്പിലെ ഉദ്യോഗസ്ഥൻ എന്ന് ഫോണിലൂടെ പരിചയപ്പെടുത്തി പുല്ലുവഴി പുല്ലുവഴി എലഗൻ സ് ഹോട്ടൽ ഉടമയിൽ നിന്ന് പണം തട്ടാൻ ശ്രമിച്ച ആലാട്ടുചി റ സ്വദേശി അനൂപും സഹോദരിയുടെ ഭർത്താവ് കൂവപ്പടി മാളിയേക്കൽ ബിനുവാണ് പിടിയിലായത്.
താൻ വളയൻചിറങ്ങര സ്വദേശി ആണെന്നും ഹോട്ടലുടമ യെ പരിചയമുണ്ടെന്നും പറഞ്ഞുകൊണ്ട് അനൂപ് ഫോണി ൽ ബന്ധപ്പെടുകയായിരുന്നു. അടിമാലി ഫുഡ് ആൻഡ് സേ ഫ്റ്റി ഓഫീസിൽ ജോലി ചെയ്യു ന്ന വനിത സ്റ്റാഫിന്റെ മകൾക്ക് അസുഖമായി ഹോസ്‌പിറ്റ ലിൽ പ്രവേശിപ്പിച്ചിരിക്കു കയാണെന്നും അതിന്റെ ചികിത്സാ ചിലവിലേക്കാ യി പണം നൽകണമെ ന്നും ആവശ്യപ്പെട്ടു. ഹോട്ട ൽ ഉടമയുടെ അടിമാലിയിൽ ഉള്ള സ്ഥാപനത്തിലെത്തി പണം വാങ്ങിക്കൊള്ളാൻ പറഞ്ഞെങ്കിലും പ്രതി അതിനു തയ്യാറായില്ല.അയാൾ പറയുന്ന ഒരു നമ്പറിലേക്ക് തുക ഗൂഗിൾ പേ ആയി നൽകാൻ ആവശ്യപ്പെടുകയായിരുന്നു.
അങ്കമാലി, മൂവാറ്റുപുഴ, അ ടിമാലി, തിരുവനന്തപുരം എ ന്നിവിടങ്ങളിലെ വിവിധ ഹോട്ട ലുടമകളിൽ നിന്ന് സമാനരീതിയിൽ പണം തട്ടിയെടുത്തവിവരം നേരത്തെ മനസ്സിലാ ക്കിയിരുന്ന പുല്ലുവഴിയിലെ ഹോട്ടലുടമ വിവരം കുറുപ്പുംപടി പോലീസിനെ അറിയിച്ചു.വിളിച്ച ഫോൺ നമ്പർ പിന്തുടർ ന്ന് കുറുപ്പുംപടി പൊലീസ് നട ത്തിയ അന്വേഷണത്തിലാണ് അനൂപ് പിടിയിലായത്.
പണം ഗൂഗിൾ പേ ചെയ്യാനായി അനൂപ് നൽകിയ നമ്പർ സഹോദരി ഭർത്താവ് ബിനുവി ന്റേതായിരുന്നു. അങ്കമാലി പൊ ലീസ് നടത്തിയ അന്വേഷണ ത്തിൽ ബിനുവിനെ പിടികൂടി.
ഫോൺ രേഖകൾ പരിശോധി ച്ചതിൽ നിന്നും നിരവധിപേരെ രണ്ടുപേരും ചേർന്ന് കബളിപ്പിച്ച് പണം തട്ടിയിട്ടുണ്ടെന്ന് ബോ ധ്യപ്പെട്ടു.പുറത്തുവന്നതിൽ കൂടുതൽ സ്ഥാപനങ്ങളിൽ നിന്ന് ഇവർ സമാനമായരീതിയിൽ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് പൊ ലീസ് അന്വേഷണത്തിൽ വ്യ ക്തമായി.പെരുമ്പാവൂർ കോട തിയിൽ ഹാജരാക്കിയ അനൂപിനെ റിമാൻഡ് ചെയ്തു. അങ്കമാലി മജിസ്ട്രേറ്റ് കോടതിയി ൽ ഹാജരാക്കിയ ബിനുവിനെ റിമാൻഡ് ചെയ്തു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.