Wednesday, 17 September 2025

എസ്ബിഐ ശാഖയിൽ തോക്കുമായി മുഖംമൂടി സംഘം, കർണാടകയിൽ വൻ ബാങ്ക് കൊള്ള, എട്ട് കോടി രൂപയും 50 പവനും നഷ്ടമായി

SHARE
 



ബെം​ഗളൂരു: കർണാടകയിൽ എസ്ബിഐ ബാങ്കിൽ കവർച്ച. വിജയപുര ജില്ലയിലെ എസ്ബിഐ ബ്രാഞ്ച് കൊള്ളയടിച്ച അഞ്ചംഗസംഘം എട്ടു കോടി രൂപയും 50 പവൻ സ്വർണവും കവർന്നു. രക്ഷപ്പെടാൻ ഉപയോഗിച്ച കാർ മഹാരാഷ്ട്രയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. വിജയപുര ജില്ലയിലെ ചഡ്ചാൺ ടൗണിലെ എസ്ബിഐ ശാഖയാണ് കൊള്ളയടിച്ചത്. മുഖംമൂടി ധരിച്ച് എത്തിയ അഞ്ചംഗ സംഘം തന്നെയും ജീവനക്കാരെയും കെട്ടിയിട്ട് പണവും സ്വർണവും കവർന്നെന്നാണ് മാനേജർ പൊലീസിന് നൽകി. കൊള്ള സംഘത്തിന്റെ പക്കൽ നാടൻ തോക്കുകളും മറ്റ് ആയുധങ്ങളും ഉണ്ടായിരുന്നതായും മാനേജർ മൊഴി നൽകിയിട്ടുണ്ട്. 


എട്ടു കോടി രൂപയും 50 പവൻ സ്വർണവും നഷ്ടപ്പെട്ടെന്നാണ് പ്രാഥമിക വിവരം. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്. ബാങ്കിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. മഹാരാഷ്ട്ര കേന്ദ്രീകരിച്ചിരിച്ച് പ്രവർത്തിക്കുന്ന സംഘമാണ് കവർച്ചയ്ക്ക് പിന്നിൽ എന്നാണ് രൊലീസിന്റെ നിഗമനം. ഇത് ശരിവെക്കുന്ന തരത്തിൽ കൊള്ളയ്ക്കുശേഷം സംഘം രക്ഷപ്പെട്ടെന്ന് കരുതുന്ന വാഹനം മഹാരാഷ്ട്രയിലെ സോലാപൂരിൽ കണ്ടെത്തിയിട്ടുണ്ട്. KA 24 DH 2456 എന്ന മാരുതി ഇക്കോ വാനാണ് കണ്ടെത്തിയത്. പണവും സ്വർണവുമായി രക്ഷപ്പെടുന്നതിനിടെ കാർ ആടുകളെ ഇടിക്കുകയും നാട്ടുകാരുമായി തർക്കം ഉണ്ടാവുകയും ചെയ്തതായി പ്രദേശവാസികൾ അറിയിച്ചു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 


Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ  നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.