Saturday, 27 September 2025

5 വയസ്സുകാരനെ അമ്മയുടെ മുന്നിൽ വെച്ച് തലയറുത്ത് കൊന്നു

SHARE


ഭോപ്പാൽ: മധ്യപ്രദേശിൽ 5 വയസുകാരനെ അമ്മയുടെ മുന്നിൽ വെച്ച് തലയറുത്ത് കൊന്നു.  25 വയസ്സുള്ള മഹേഷാണ് പ്രതി.ഇയാൾ മാനസികാസ്വാസ്ഥ്യമുള്ള ആളാണെന്ന് കരുതുന്നു. പ്രതിയെ കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബത്തിന് മുൻപരിചയമില്ല. ആയുധങ്ങളൊന്നുമില്ലാതെ എത്തിയ പ്രതി വീട്ടിലുണ്ടായിരുന്ന മൂർച്ചയുള്ള കത്തിയെടുത്ത് അപ്രതീക്ഷിതമായി കുട്ടിയെ ആക്രമിക്കുകയായിരുന്നു.  കുട്ടിയെ അക്രമിയിൽ നിന്ന് രക്ഷിക്കുന്നതിനിടെ അമ്മക്കും പരിക്കേറ്റു. സംഭവമറിഞ്ഞെത്തിയ നാട്ടുകാർ പ്രതിയെ പിടികൂടി പൊലീസിനെ ഏൽപ്പിച്ചു. എന്നാൽ പൊലീസ് എത്തുന്നതിനു മുമ്പ് തന്നെ പ്രതിക്ക് നാട്ടുകാരിൽ നിന്ന് കടുത്ത മർദനമേറ്റിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന വഴിക്ക് തന്നെ  ഇയാൾ മരിച്ചുവെന്ന് പൊലീസ് പറഞ്ഞു.  യഥാർഥ മരണ കാരണം പോസ്റ്റ് മോർട്ടത്തിനു ശേഷം മാത്രമേ ഉറപ്പിക്കാനാവൂ. പ്രതിയുടെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അലിരാജ്പൂർ സ്വദേശിയായ പ്രതി മാനസിക വിഭ്രാന്തി ഉള്ള ആളാണെന്നും മൂന്നുനാലു ദിവസമായി മാനസികമായി ഇയാളെ വീട്ടിൽ നിന്ന് കാണാനില്ലായിരുന്നുവെന്നുമാണ് പ്രതിയുടെ ബന്ധുക്കൾ പറയുന്നത്."



ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 


Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ  നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.