Saturday, 27 September 2025

കീപ്പർ ക്യാച്ചിൽ ഔട്ട്, പിന്നാലെ റണ്ണൗട്ട്; പുറത്താകാതെ ലങ്കൻ ബാറ്റർ

SHARE
 


ഏഷ്യാ കപ്പിലെ അവസാന സൂപ്പർ ഫോർ മത്സരം ആവേശപ്പോരാട്ടമായിരുന്നു. സൂപ്പർ ഓവർ വരെ നീണ്ടമ മത്സരത്തിൽ ശ്രീലങ്കയെ ഇന്ത്യ മറികടന്നു. ഇതോടെ ഒരു തോൽവി പോലുമറിയാതെയാണ് ഇന്ത്യ ഫൈനലിൽ കളിക്കുക. മത്സരത്തിനിടെ സംഭവിച്ച കാര്യമാണ് നിലവിൽ ചർച്ചയാകുന്നത്. സൂപ്പർ ഓവറിന്റെ നാലാം പന്തിൽ നോൺ സ്‌ട്രൈക്കർ എൻഡിലുണ്ടായിരുന്ന ശ്രീലങ്കൻ ബാറ്റർ കമിന്ദു മെൻഡിസിനെ വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസൺ റണ്ണൗട്ടാക്കിയെങ്കിലും അദ്ദേഹം പുറത്തായില്ല. ഇതെന്ത് കകൊണ്ടാണ് ഔട്ട് നൽകാത്തത് എന്ന് ആരാധകർ അത്ഭുതപ്പെട്ടിരുന്നു.

ആ പന്ത് നേരിട്ട ദസുൻ ഷനകയെ പുറത്താക്കാൻ ബൗളറായ അർഷ്ദീപ് സിങ് അപ്പീൽ ചെയ്തിരുന്നു. വിക്കറ്റ് കീപ്പറിന്റെ കയ്യിലെത്തിയ പന്തിനെ അമ്പയർ ഔട്ട് വിളിക്കുകയും ചെയ്തു. ക്രീസ് വിട്ട് സിംഗിളിനായി ഓടിയ ബാറ്ററെ സഞ്ജു റണ്ണൗട്ടാക്കുകയും ചെയ്തു. എന്നാൽ കീപ്പർ ക്യാച്ച് ഔട്ട് നൽകിയ അമ്പയറുടെ തീരുമാനത്തിന് റിവ്യൂ നൽകിയ ഷനകക്ക് മൂന്നാം അമ്പയർ ക്ലീൻ ഷീറ്റ് നൽകുകയായിരുന്നു. ഇതോടെ പന്ത് ഡെഡ് ആകുകയും റണ്ണൗട്ട് റദ്ദാക്കുകയും ചെയ്തു. ക്യാപ്റ്റൻ സൂര്യകുമാറും ഇന്ത്യൻ താരങ്ങളും അമ്പയറോട് ഇക്കാര്യം ചോദിക്കുന്നുണ്ടായിരുന്നു. എന്നാൽ അമ്പയർ ബോൾ ഡെഡ്ഡായെന്ന് സൂചിപ്പിക്കുകയായിരുന്നു.

നിയമപ്രകാരം, ആ പന്ത് കീപ്പറുടെ കയ്യിലെത്തി അമ്പയർ തീരുമാനം എടുത്തതോടെ ആ ഡെലിവറി പൂർത്തിയായി. അതിന് ശേഷം എന്തു നടന്നാലും അത് കളിയുമായി ബന്ധമില്ല. പന്ത് ഡെഡ് ബോളായി വിധിച്ച ശേഷം നടന്ന റൺ ഔട്ട് അതിനാൽ തന്നെ നിയമപ്രകാരം ഔട്ടാകില്ല.


ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 


Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ  നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.