പ്രവാസിയായ 75കാരനെ വിവാഹം കഴിക്കാന്‍ യുഎസില്‍ നിന്ന് പഞ്ചാബിലെത്തിയ 67കാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. യുഎസ് പൗരയായ രൂപീന്ദര്‍ കൗര്‍ പാന്ഥറിനെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇവരുടെ തിരോധാനത്തില്‍ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസിൽ ഇവരെ വിവാഹം കഴിക്കാനിരുന്ന യുകെയിൽ താമസിക്കുന്ന പ്രവാസി ചരണ്‍ജിത് സിംഗ് ഗ്രേവാള്‍ ഉള്‍പ്പെടെയുള്ളവരെ പ്രതി ചേര്‍ത്തതോടെയാണ് സംഭവം ശ്രദ്ധയാകര്‍ഷിച്ചത്. പാന്ഥറിന്റെ മൃതദേഹഭാഗങ്ങളും നശിപ്പിക്കപ്പെട്ട നിലയിലുള്ള ഐഫോണും ഘുഗ്രാന ഗ്രാമത്തിലെ ഒരു അഴുക്കുചാലില്‍ നിന്ന് പോലീസ് കണ്ടെടുത്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. പഞ്ചാബിലെ ലുധിയാന സ്വദേശിയായ സുഖ്ജീത് സിംഗ് സോനുവാണ് അറസ്റ്റിലായത്. 50 ലക്ഷം രൂപയ്ക്ക് വേണ്ടി ഗ്രേവാളിന്റെ നിര്‍ദേശപ്രകാരം പാന്ഥറിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഇയാള്‍ പോലീസില്‍ മൊഴി നല്‍കി.
യുഎസിലെ സിയാറ്റിലില്‍ താമസിക്കുന്ന അമേരിക്കന്‍ പൗരയാണ് പാന്ഥര്‍. ലുധിയാന സ്വദേശിയായ 75കാരന്‍ ഗ്രേവാളിന്റെ ക്ഷണപ്രകാരം ഇവര്‍ ജൂലൈയിലാണ് പഞ്ചാബിലെത്തിയത്. ഈ സമയത്താണ് കൊലപാതകം നടന്നതെന്ന് പോലീസ് പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
ജൂലൈ 24ന് പാന്ഥറിന്റെ ഫോണ്‍ സ്വിച്ച് ഓഫായതായി കണ്ടെത്തി. തുടര്‍ന്ന് ഇവരുടെ സഹോദരി കമന്‍ കൗര്‍ ഖൈറ സംശയം പ്രകടിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. നാല് ദിവസങ്ങള്‍ക്ക് ശേഷം അവര്‍ ഡല്‍ഹിയിലെ യുഎസ് എംബസിയെ വിവരം അറിയിച്ചു. തുടര്‍ന്ന് ലുധിയാന പോലീസ് അന്വേഷണം നടത്തുകയായിരുന്നു. 2014ല്‍ ആം ആദ്മി പാര്‍ട്ടിയുടെ പ്രചാരണത്തിനിടെയാണ് ഗ്രേവാളും സോനുവും കണ്ടുമുട്ടിയതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പിന്നീട് ഒരു സ്വത്തു തര്‍ക്കവുമായി ബന്ധപ്പെട്ട് പാന്ഥറിനെ സഹായിക്കാന്‍ ഗ്രേവാള്‍ സോനുവിനോട് ആവശ്യപ്പെട്ടു. ലുധിയാനയിലെത്തുമ്പോള്‍ പാന്ഥര്‍ സോനുവിന്റെ വീട്ടില്‍ താമസിക്കുന്നത് പതിവായിരുന്നുവെന്ന് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു. കൂടാതെ, പാന്ഥര്‍ തന്റെ സ്വത്തുവകകള്‍ കൈകാര്യം ചെയ്യാനുള്ള അവകാശവും സോനുവിന് നല്‍കിയിരുന്നു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.