ഫോൺ നമ്പറിന് പഹൽഗാം ഭീകരാക്രമണവുമായി ബന്ധമുണ്ടെന്നാരോപിച്ച് നോയിഡ സ്വദേശിയായ 76 കാരിയിൽ നിന്ന് 43 ലക്ഷം രൂപ തട്ടിയെടുത്തു.നോയിഡയിലെ സെക്ടർ 41-ൽ താമസിക്കുന്ന സരള ദേവിയാണ് തട്ടിപ്പിനിരയായത്. പഹൽഗാം ആക്രമണം ഉൾപ്പെടെയുള്ള ഭീകര പ്രവർത്തനങ്ങൾക്ക് സരളാദേവിയുടെ ഫോൺനമ്പർ ഉപയോഗിച്ച് ധനസഹായം നൽകിയെന്ന് പറഞ്ഞാണ് പണം തട്ടിയത്.
പൊലീസ് ഉദ്യോഗസ്ഥനെന്ന് പഞ്ഞാണ് തട്ടിപ്പ് സംഘം സരളാ ദേവിയെ ബന്ധപ്പെടുന്നത്. സരളാദേവിയുടെ പേരിൽ മുംബൈയിൽ നിരവധി ബാങ്ക് അക്കൗണ്ടുകൾ തുറന്നിട്ടുണ്ടെന്നും ഭീകരവാദ ധനസഹായം, ചൂതാട്ടം, ഹവാല പ്രവർത്തനങ്ങൾ എന്നിവയുമായി അക്കൗണ്ടുകൾ ബന്ധപ്പെട്ടിരിക്കുന്നുവെന്നും പഹൽഗാം ആക്രമണം ഉൾപ്പെടെയുള്ള ഭീകര പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകുന്നതിനുള്ള ഒരു ചാനലായി മൊബൈൽ നമ്പർ മാറിയിട്ടുണ്ടെന്നും തട്ടിപ്പ് സംഘം സരളാദേവിയെ വിശ്വസിപ്പിച്ചു.
അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ടെന്നും ഇതിന്റെ ഭാഗമായി ഒരു സെക്യൂരിറ്റി തുക അടയ്ക്കണമെന്നും അന്വേഷണം പൂർത്തിയാകുമ്പോൾ തിരികെ നൽകാം എന്നും തട്ടിപ്പുകാർ ആവശ്യപ്പെട്ടു. ജൂലൈ 20 നും ഓഗസ്റ്റ് 13 നും ഇടയിൽ പണം നിക്ഷേപിക്കാനായി ക്യുആർ കോഡുകൾ അയയ്ക്കുകയും വ്യത്യസ്ത ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം ട്രാൻസ്ഫർ ചെയ്യാൻ നിർദ്ദേശിക്കുകയുമായിരുന്നു. എട്ടു തവണ പെയ്മെന്റ് നടത്തയതിൽ നിന്ന് 43.70 ലക്ഷം രൂപയാണ് തട്ടിപ്പ് സംഘം കൈക്കലാക്കിയത്
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക




0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.