ജപ്പാൻ: വ്യാജ ബഹിരാകാശ സഞ്ചാരി ചമഞ്ഞത് 80കാരിയിൽ നിന്നും കാമുകൻ തട്ടിയെടുത്തത് ലക്ഷങ്ങൾ. ജപ്പാനിലെ വടക്കൻ ഹൊക്കൈഡോ ദ്വീപിൽ നിന്നുള്ള വൃദ്ധയാണ് സാമ്പത്തിക തട്ടിപ്പിനിരയായത്. സോഷ്യൽമീഡിയയിലൂടെ പരിചയപ്പെട്ടയാളാണ് പ്രതി.
പ്രണയം നടിച്ചെത്തിയ ഇയാൾ കഴിഞ്ഞ ജൂലൈയിലാണ് വൃദ്ധയെ കബളിപ്പിച്ച് ലക്ഷങ്ങൾ കവര്‍ന്നത്. താൻ ഒരു ബഹിരാകാശ പേടകത്തിലാണെന്നും ഇവിടെ താൻ ഒരു ആക്രമണത്തിനിരയായെന്നും ഓക്‌സിജന്‍ ആവശ്യമാണെന്നും പറഞ്ഞ് സ്ത്രീയിൽ നിന്ന് ഓക്സിജൻ വാങ്ങാനെന്ന വ്യാജേന ഇയാൾ പണം തട്ടിയെന്നും പൊലീസ് പറയുന്നു. ഇത്തരത്തിൽ നിരവധി നുണകൾ പറഞ്ഞാണ് ഇയാൾ എൺപതുകാരിയിൽ നിന്ന് പണം തട്ടിയത്. ഏകദേശം 1 മില്യണ്‍ യെന്‍ (6,700 ഡോളര്‍) പണമാണ് തട്ടിയെടുത്തത്.
ഒറ്റയ്ക്കാണ് സ്ത്രീ താമസിച്ചിരുന്നത്. ഓൺലൈൻ സൗഹൃദം പിന്നീട് പ്രണയമായി മാറുകയായിരുന്നുവെന്ന് അന്വേഷണ വൃത്തങ്ങളെ ഉദ്ധരിച്ച് ഹോക്കൈഡോ ബ്രോഡ്കാസ്റ്റിംഗ് ഉൾപ്പെടെയുള്ള പ്രാദേശിക മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, ‘സോഷ്യല്‍ മീഡിയയില്‍ നിങ്ങള്‍ കണ്ടുമുട്ടിയ ആരെങ്കിലും നിങ്ങളില്‍ നിന്ന് പണം ആവശ്യപ്പെട്ടാല്‍ ജാഗ്രത പാലിക്കണമെന്നും സംശയം തോന്നുകയാണെങ്കിൽ റിപ്പോര്‍ട്ട് ചെയ്യണമെന്നും പൊലീസ് അറിയിച്ചു.
ലോകബാങ്കിന്‍റെ കണക്കനുസരിച്ച്, മൊണാക്കോ കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും പ്രായം കൂടിയവരുള്ള രണ്ടാമത്തെ രാജ്യമാണ് ജപ്പാൻ. പ്രായമായ ആളുകള്‍ പലപ്പോഴും വിവിധ തരത്തിലുള്ള സംഘടിത തട്ടിപ്പുകള്‍ക്ക് ഇരയാകാറുണ്ട്. ഇതില്‍ ‘ഇറ്റ്‌സ് മീ’ തട്ടിപ്പും ഉള്‍പ്പെടുന്നു. ഇവിടെ കുറ്റവാളികള്‍ ഇരയില്‍ നിന്ന് പണം തട്ടിയെടുക്കുന്നതിനായി ബുദ്ധിമുട്ടിലായ കുടുംബാംഗങ്ങളായി അഭിനയിക്കുന്നു. ഇത്തരത്തിൽ പ്രായമായവരിൽ നിന്ന് വൻതുകകൾ തട്ടുന്നതായുള്ള കേസുകൾ വർധിച്ചുവരുന്നതായും പൊലീസ് അറിയിച്ചു.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക




0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.