തിരുവനന്തപുരം: ക്ഷേത്രങ്ങളിലും ക്ഷേത്രപരിസരങ്ങളിലും രാഷ്ട്രീയ സംഘടനകളുടെയോ പ്രസ്ഥാനങ്ങളുടെയോ വ്യക്തികളുടെയോ ചിഹ്നങ്ങളോ അടയാളങ്ങളോ കൊടിതോരണങ്ങളോ പതാകയോ പ്രദർശിപ്പിക്കാൻ പാടില്ലെന്ന് റവന്യുവകുപ്പിന്റെ സർക്കുലർ. ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട് ക്ഷേത്രങ്ങളിലും ക്ഷേത്രപരിസരങ്ങളിലും കൊടിതോരണങ്ങളും ചിത്രങ്ങളും പ്രദർശിപ്പിക്കുന്നതിന് പാലിക്കേണ്ട മാനദണ്ഡങ്ങൾ സംബന്ധിച്ചാണ് റവന്യുവകുപ്പ് സർക്കുലർ.
ഇതുസംബന്ധിച്ച ഹൈക്കോടതി നിർദേശങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി. മത, സാമുദായിക സ്പർധ വളർത്തുന്ന ചിത്രങ്ങളോ, അത്തരം വ്യക്തികളുടെ ചിത്രങ്ങളോ, രൂപസാദൃശ്യമുള്ള ചിത്രങ്ങളോ, ക്ഷേത്ര പരിസരങ്ങളിൽ പാടില്ല. ഉത്സവസമയത്ത് ഇതു പ്രത്യേകം ഉറപ്പാക്കണം.
പൊതുപരിപാടികൾക്കു വാടയ്ക്കു കൊടുക്കുന്ന ക്ഷേത്ര ഉടമസ്‌ഥതയിലുള്ള കെട്ടിടങ്ങളിലും ഭൂമിയിലും കൊടിയോ തോരണങ്ങളോ പ്രദർശിപ്പിക്കുന്നതിനു ദേവസ്വം കമ്മിഷണറുടെയോ അഡ്മിനിസ്ട്രേറ്റർമാരുടെയോ പ്രത്യേക അനുമതി വേണം. മാനദണ്ഡങ്ങൾ 45 ദിവസത്തിനകം ക്ഷേത്രപരിസരങ്ങളിൽ വ്യക്‌തമായി കാണത്തക്ക വിധം പ്രദർശിപ്പിക്കണം.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.


0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.