Tuesday, 9 September 2025

മുഖംമൂടിയിട്ട് ബാങ്കിനുള്ളിൽ കയറി, ഒന്നും കിട്ടിയില്ല, സിസിടിവി ഡിവിആറുമായി മുങ്ങിയ മോഷ്ടാവ് പിടിയിൽ

SHARE
 

നിലമേൽ: കൊല്ലം നിലമേലിൽ സ്വകാര്യ ബാങ്കിൽ മോഷണശ്രമം നടത്തിയ പ്രതി പിടിയിൽ. നിലമേൽ സ്വദേശി മുഹമ്മദ്‌ സമീറിനെയാണ് ചടയമംഗലം പൊലീസ് പിടികൂടിയത്.  ഐ.ഡി.എഫ്.സി. ബാങ്കിന്‍റെ നിലമേൽ ശാഖയിലാണ് ശനിയാഴ്ച രാത്രി മോഷണ ശ്രമം നടന്നത്. ബാങ്കിന്‍റെ ഷട്ടറിന്‍റെ പൂട്ട് പൊളിച്ച് അകത്തു കയറി. ഗ്യാസ് കട്ടർ ഉപയോഗിച്ച് മുന്നിലെ വാതിലിൻറെ പൂട്ട് തകർത്തു. ബാങ്കിനുള്ളിൽ കടന്നെങ്കിലും പണം കൈക്കലാക്കാൻ കഴിഞ്ഞില്ല. മോഷ്ടാവ് മുഖംമൂടി ധരിച്ചിരുന്നു. ഇന്നലെ രാവിലെ ബാങ്കിലെത്തിയ ജീവനക്കാരാണ് മോഷണ ശ്രമം നടന്ന കാര്യം മനസിലാക്കിയത്. തുടർന്ന് ചടയമംഗലം പൊലീസിനെ വിവരമറിയിച്ചു. മോഷണശ്രമം പരാജയപ്പെട്ടതോടെ സിസിടിവി ക്യാമറയുടെ ദൃശ്യങ്ങൾ സൂക്ഷിക്കുന്ന ഡി.വി.ആറും എടുത്താണ് മോഷ്ടാവ് കടന്നത്. സ്ഥിരം മോഷ്ടക്കളെ അടക്കം കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണത്തിനിടയിലാണ് മുഹമ്മദ് സമീർ കുടുങ്ങിയത്.


Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ  നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 


ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.