കോട്ടയം: അയർലൻഡ് മലയാളി കോട്ടയത്തെ ഫ്ലാറ്റിൽ മരിച്ചനിലയിൽ. വാകത്താനം സ്വദേശിയായ ജിബു പുന്നൂസ് (49) ആണ് മരിച്ചത്. അണ്ണാൻകുന്ന് സിറ്റി പ്ലാസയിലെ സ്വന്തം ഫ്ലാറ്റിനുള്ളിലായിരുന്നു ജിബു പുന്നൂസിന്റെ മൃതദേഹം കണ്ടെത്തിയത്. ഒരു മാസമായി ഇദ്ദേഹം ഇതേ ഫ്ലാറ്റിൽ തനിച്ച് താമസിക്കുകയായിരുന്നു എന്നാണ് വിവരം. മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.
ഒരു വർഷം മുൻപാണ് ജിബു പുന്നൂസ് ഈ ഫ്ലാറ്റ് വാങ്ങിയത്. കഴിഞ്ഞ ദിവസം ഫ്ലാറ്റിന് വെളിയിൽ ജിബുവിനെ കാണാതിരുന്നതിനെ ജീവനക്കാർ കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ ആണ് ഫ്ലാറ്റിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്.
പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. അയർലൻഡിലെ ഡബ്ലിൻ തലായിൽ താമസിച്ചു വരികയായിരുന്നു. ഭാര്യ: സന്ധ്യ. മക്കൾ: സാറ, ജുവാൻ. വാകത്താനം പുല്ലുകാട്ടുപടി നടപ്പുറത്ത് പരേതനായ എൻ. സി. പുന്നൂസ് – ആനിയമ്മ പുന്നൂസ് (റിട്ട. അധ്യാപിക, എംടി സെമിനാരി സ്കൂൾ, കോട്ടയം) ദമ്പതികളുടെ മകനാണ്.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക




0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.