മലപ്പുറം: മലപ്പുറം വേങ്ങരയിൽ മകനുമൊത്ത് നബിദിന പരിപാടി കാണാനായി റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് യുവാവ് മരിച്ചു. വേങ്ങര അമ്പല പുറായ കാവുങ്ങൽ പള്ളിക്ക് സമീപം താമസിക്കുന്ന അബ്ദുൽ ജലീൽ (39)ആണ് മരിച്ചത്. ആറാം തീയതി രാത്രി ഒമ്പതരയോടെ ആയിരുന്നു അപകടം. ഗാന്ധിദാസ് പടിക്ക് സമീപത്ത് വെച്ചാണ് അപകടം നടന്നത്. വാഹനം നിർത്തിയിട്ട് എസ്ബിഐ ബാങ്കിന് പിന്നിലുള്ള മദ്രസയിലേക്ക് നബിദിന പരിപാടി കാണാൻ മകനുമായി പോകുമ്പോഴാണ് അമിതവേഗതയിലെത്തിയ ബൈക്ക് അബ്ദുൽ ജലീലിനെ ഇടിച്ചു തെറിപ്പിച്ചത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന കുഞ്ഞിനും ചെറിയ പരിക്കുപറ്റി. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകി.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക




0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.