മെഡിക്കല്‍ രംഗത്ത് വിപ്ലവം സൃഷ്ടിക്കുന്ന കണ്ടുപിടിത്തവുമായി ചൈനീസ് ഗവേഷകര്‍. ഒടിവു പറ്റിയ എല്ലുകള്‍ മൂന്ന് മിനിറ്റിനുള്ളില്‍ ഒട്ടിച്ചെടുക്കുന്ന പശ സ്വഭാവമുള്ള 'ബോണ്‍ ഗ്ലൂ' വികസിപ്പിച്ചെടുത്തതായി ചൈനീസ് ഗവേഷകര്‍ അവകാശപ്പെട്ടു. എല്ലുകള്‍ ഒടിഞ്ഞത് നന്നാക്കാനും ഓര്‍ത്തോപീഡിക് ഉപകരണങ്ങള്‍ ഒട്ടിക്കാനും സഹായിക്കുന്ന ബോണ്‍ ഗ്ലൂ വികസിപ്പിച്ചെടുക്കാന്‍ ഏറെ നാളായി ഗവേഷകര്‍ ശ്രമിച്ചുവരികയാണ്. എന്നാല്‍ ചൈനീസ് ഗവേഷകരാണ് ഈ ശ്രമത്തില്‍ ലക്ഷ്യം കണ്ടതെന്ന് എൻഡിടിവിയുടെ റിപ്പോർട്ടിൽ പറയുന്നു..'ബോണ്‍ 02' ബോണ്‍ ഗ്ലൂ എന്ന് പേരിട്ടിരിക്കുന്ന ഉത്പന്നം കിഴക്കന്‍ ചൈനയിലെ സെജിയാംഗ് പ്രവിശ്യയിലെ ഒരു ഗവേഷണ സംഘം സെപ്റ്റംബര്‍ 10ന് പുറത്തിറക്കിയതായി ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഒരു പാലത്തിന്റെ വെള്ളത്തിനടയിലുള്ള ഭാഗത്ത് മുത്തുച്ചിപ്പി പറ്റിപ്പിടിച്ചിരിക്കുന്നത് നിരീക്ഷിച്ചതായും ഇതാണ് ബോണ്‍ ഗ്ലൂ വികസിപ്പിക്കാന്‍ പ്രചോദനമായതെന്നും സര്‍ റണ്‍ റണ്‍ ഷോ ഹോസ്പിറ്റല്‍ മേധാവിയും അസോസിയേറ്റ് ചീഫ് ഓര്‍ത്തോപീഡിക് സര്‍ജനുമായ ലിന്‍ സിയാന്‍ഫംഗ് പറഞ്ഞു.
രക്തം നിറഞ്ഞിരിക്കുന്ന ചുറ്റുപാടില്‍ പോലും രണ്ടോ മൂന്നോ മിനിറ്റിനുള്ളില്‍ എല്ലുകള്‍ കൃത്യമായി ഒട്ടുമെന്ന് അവര്‍ അറിയിച്ചു. എല്ലുകള്‍ പൂര്‍വസ്ഥിതിയിലാകുമ്പോള്‍ ഈ പശ സ്വാഭാവികമായി തന്നെ ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടും. എല്ലുകള്‍ പൂര്‍വസ്ഥിതിയായതിന് ശേഷം ഉള്ളില്‍ ഘടിപ്പിച്ച കമ്പിയും സ്‌ക്രൂവും ഉൾപ്പെടെയുള്ള ഇംപ്ലാന്റുകൾ നീക്കം ചെയ്യുന്നതിനുള്ള സര്‍ജറി ഇതിലൂടെ ഒഴിവാക്കി കിട്ടും.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.



0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.